ആരാണയാള്‍, ആരവ് തന്നെയോ അതോ മറ്റാരെങ്കിലുമോ.. ഓവിയ ആരെ ഉദ്ദേശിച്ചാവും പറഞ്ഞത്?

മലയാളി ആണെങ്കിലും തമിഴകത്താണ് ഓവിയ ഹെലന്‍ എന്ന നടിയ്ക്ക് പേരും പ്രശസ്തിയും ഉണ്ടായത്. ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കുറച്ചൊന്നുമല്ല ഓവിയ ആരാധകരെ നേടിയത്. കമല്‍ ഹസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിയായ ഓവിയയ്ക്ക് വേണ്ടി ശക്തമായ ഫാന്‍സ് അസോസിയേഷനുകള്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു.

ബിഗ്ഗ് ബോസ് ടൈറ്റില്‍ വിന്നറായ ആരവുമായുള്ള പ്രണയമാണ് ഓവിയയെ പ്രശസ്തയാക്കിയത്. ആരവിനോടുള്ള പ്രണയം ഓവിയ തുറന്ന് പറയുകയും ഓവിയയുടെ നിഷ്‌കളങ്കതയെ ജനം അംഗീകരിക്കുകയുമായിരുന്നു. എന്നാല്‍ ഓവിയയോട് സൗഹൃദം മാത്രമാണെന്ന് ആരവ് പറഞ്ഞതോടെ നടി മാനസിക സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ സ്വമനസ്സാലെ ബിഗ് ബോസ് ഹൗസ് വിട്ട് പുറത്ത് വരികയായിരുന്നു.

oviya

ടൈറ്റില്‍ വിന്നറായി ആരവും പുറത്ത് വന്നതോടെ ഓവിയയുമായി വീണ്ടും അടുത്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെ പ്രണയ ഗോസിപ്പുകളും സജീവമായി. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും ഓവിയ വ്യക്തമാക്കി. ആ പറഞ്ഞത് ആളുകള്‍ വിശ്വസിച്ചു തുടങ്ങവെയാണ് ഓവിയയുടെ പുതിയ ട്വീറ്റ്.

'നമ്മള്‍ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും നമ്മളെ വിട്ട് പോകില്ല എന്നും അവര്‍ നമുക്ക് അരികിലൂടെ നടക്കുന്നുണ്ടാവും' എന്നാണ് ഓവിയ ട്വിറ്ററില്‍ എഴുതിയത്. ഇത് കണ്ട് ഗോസിപ്പുമായി ഇറങ്ങിയിരിക്കുകയാണ് പാപ്പരാസികള്‍. ഓവിയയും ആരവും സൗഹൃദമാണെന്ന് പറഞ്ഞത് കള്ളമായിരിക്കാം എന്നും, ശരിക്കും ഇരുവരും ഇഷ്ടത്തിലായിരിക്കാം എന്നും ഒരു കൂട്ടര്‍ പറയുന്നു.

അല്ല ഓവിയ തന്റെ പുതിയ കാമുകനെ കണ്ടെത്തിക്കാണും എന്നാണ് മറ്റൊരു കൂട്ടരുടെ അനുമാനം. ആരാവും ഓവിയയുടെ ആ പുതിയ കാമുകന്‍ എന്ന കാര്യത്തില്‍ കാര്യമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഓവിയ ആര്‍മികള്‍. എന്ത് തന്നെയായാലും ഓവിയ പറഞ്ഞത് സത്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 'ഇഷ്ടപ്പെട്ടവര്‍ വിട്ടു പോകില്ല' എന്നത് ഒരു വിശ്വാസമാണെന്നാണ് ആരാധകരുടെ അഭിപ്രായം

കിരണ്‍ ടിവിയിലെ ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച ഓവിയ കങ്കാരു എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പൃഥ്വിരാജിന്റെ പുതിയ മുഖം ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. കളവാണി എന്ന ചിത്രത്തിലൂടെ തമിഴില്‍ നായികയായി അരങ്ങേറി. പിന്നെ തമിഴ് നായികയായി മാറുകയായിരുന്നു. മലയളത്തിലേക്ക് പിന്നെയൊരു മടങ്ങിവരവ് ഉണ്ടായിട്ടില്ല.

oviyatweet

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X