ഓവിയയ്ക്ക് ആരാധകരോടുള്ള സ്‌നേഹം ഇതായിരുന്നു! പൃഥ്വിരാജുമായി ഓവിയ്ക്ക് വലിയൊരു ബന്ധം ഉണ്ട് അറിയാമോ?
തമിഴ്‌നാട്ടില്‍ പ്രമുഖ താരങ്ങള്‍ക്ക് ഇല്ലാത്ത അത്രയും ആരാധകരായിരുന്നു ബിഗ് ബോസ് മല്‍സരാര്‍ത്ഥി ഓവിയയ്ക്ക് ഉണ്ടായിരുന്നത്. പൃഥ്വിരാജിന്റെ കൂടെ മലയാളത്തിലാണ് ആദ്യമായി ഒാവിയ അഭിനയിച്ചിരുന്നതെങ്കിലും തമിഴില്‍ സജീവമായ നടിയായി മാറുകയായിരുന്നു. എന്നാല്‍ ഓവിയുടെ സിനിമകളില്‍ നിന്നായിരുന്നില്ല അവര്‍ക്ക് ആരാധകരെ കിട്ടിയിരുന്നത്. ജയ ടിവി നടത്തുന്ന ബിഗ് ബോസ് എന്ന പരിപാടിയിലൂടെയായിരുന്നു.
അതിനിടെ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ ഓവിയ്ക്ക് വേണ്ടി ആരാധകര്‍ ഒന്നോടെ പുറത്തിറങ്ങുകയായിരുന്നു. ശേഷം വീണ്ടും പരിപാടിയിലെത്തിയ ഓവിയ തന്റെ ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് തനിക്ക് പിന്തുണയേകി കൂടെ നിന്ന എല്ലാവരോടും ഓവിയ നന്ദി പറഞ്ഞിരിക്കുന്നത്.

ഓവിയ
തമിഴ്, തെലുങ്കു, കന്നഡ, മലയാളം എന്നിങ്ങനെ പല ഭാഷകളില്‍ ഒരുപാട് സിനിമകളിലഭിനയിച്ച നടിയാണ് ഓവിയ. എന്നാല്‍ ഓവിയ്ക്ക് ഒരു നാട് മുഴുവനുമുള്ള ആരാധകരെ കിട്ടിയത് ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഓവിയ പ്രശസ്തയായത്.

പരിപാടിയില്‍ നിന്നും പുറത്ത് പോയി
തമിഴ്‌നാട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടായിരുന്നു ഓവിയ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. എന്നാല്‍ വന്‍ പ്രതിഫലം ഓഫര്‍ വന്നതോട് കൂടി ഓവിയ പരിപാടിയിലേക്ക് തിരിച്ചെത്തിയിരുന്നു.

ആരാധകര്‍ക്ക് നന്ദി
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടായിരുന്നു ഓവിയ്ക്ക് ഒരുപാട് ആരാധകരെ കിട്ടിയിരുന്നത്. അതിനിടെ തനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഓവിയ തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഓവിയയുടെ പ്രതികരണം.

ഓവിയ പറയുന്നതിങ്ങനെ
എത്രയധികം വാക്കുകളില്‍ പറഞ്ഞാലും ഒതുങ്ങുന്നതല്ല നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹവും പിന്തുണയും. എനിക്ക് വലിയ അനുഗ്രഹമാണ് കിട്ടിയിരിക്കുന്നതെന്നും അതിന് താന്‍ എല്ലാവരോടും നന്ദി പറയുകയാണ്. മാത്രമല്ല നിങ്ങളുടെ സ്‌നേഹത്തിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നു എന്നും ഓവിയ പറയുന്നു.

മലയാള സിനിമ
ഓവിയയുടെ സിനിമയിലേക്കുള്ള പ്രവേശനം മലയാളത്തില്‍ നിന്നുമായിരുന്നു. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ കംഗാരു എന്ന സിനിമയിലായിരുന്നു ഓവിയ ആദ്യമായി അഭിനയിച്ചിരുന്നത്.

പുതിയ മുഖത്തിലും
പൃഥ്വിരാജ് നായകനായി അഭിനയിച്ച പുതിയ മുഖം എന്ന സിനിമയിലും ഓവിയ അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ ക്ലാസ്‌മേറ്റിന്റെ വേഷത്തില്‍ മീര എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ ഓവിയ അവതരിപ്പിച്ചിരുന്നത്.

മനുഷ്യ മൃഗം
ഓവിയ വളരെ കുറഞ്ഞ മലയാള ചിത്രത്തിലാണ് അഭിനയിച്ചിരുന്നതെങ്കിലും കൂടുതലും പൃഥ്വിരാജിന്റെ സിനിമയിലായിരുന്നു നടി അഭിനയിച്ചത്. മനുഷ്യ മൃഗം എന്ന പൃഥ്വിരാജ് ചിത്രത്തിലും ഓവിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മറ്റ് സിനിമകള്‍
2008 ല്‍ പുറത്തിറങ്ങിയ അപൂര്‍വ, 2011 ലെ പുതുമുഖങ്ങള്‍ എന്ന സിനിമകളിലും ്ഓവിയ അഭിനയിച്ചിരുന്നു. എന്നാല്‍ അവയൊന്നും അത്രയും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു.


Click it and Unblock the Notifications