»   » ഇതാണ് ഓവിയയുടെ എഫക്ട്! നയന്‍താര അടക്കമുള്ള നടിമാര്‍ സൂക്ഷിച്ചോ, ഇതൊരു വെല്ലുവിളിയാണ്!!!

ഇതാണ് ഓവിയയുടെ എഫക്ട്! നയന്‍താര അടക്കമുള്ള നടിമാര്‍ സൂക്ഷിച്ചോ, ഇതൊരു വെല്ലുവിളിയാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

ഓവിയ ഇപ്പോള്‍ തമിഴ്‌നാടിന്റെ പ്രിയപ്പെട്ടവളാണ്. സിനിമകളിലഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഓവിയ നേടിയെടുത്ത ആരാധകരുടെ എണ്ണം അതിശയിപ്പിക്കും വിധമാണ്. ജയ ടിവിയില്‍ നടത്തുന്ന ബിഗ് ബോസ് പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന ഓവിയ അതില്‍ നിന്നും പുറത്ത് പോയത് ആരാധകരെ വളരെയധികം നിരാശയിലാക്കിയിരുന്നു. പ്രേക്ഷകരെ അത് ബാധിക്കുകയും ചെയ്തിരുന്നു.

ഇതാണ് ലാലേട്ടന്‍സ് മാജിക്! മരണ മാസ് പെര്‍ഫോമന്‍സ് ഏറ്റെടുത്തവരുടെ എണ്ണം കേട്ടാല്‍ അതിശയിക്കും!!

എന്നാല്‍ തിരിച്ച് വന്ന ഓവിയ താന്‍ എന്തിനാണ് പരിപാടി വേണ്ടെന്ന് വെച്ചതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശേഷം ഇപ്പോള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തിരിക്കുയാണ് ഓവിയ. ചെന്നൈയില്‍ ശരവണ സ്‌റ്റോഴ്‌സിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഓവിയ. വ്യത്യസ്ത ഡിസൈനിലുള്ള സാരിയുടത്താണ് ഓവിയ വന്നിരുന്നത്.

oviya

പ്രമുഖ താരങ്ങളെക്കാള്‍ വരവേല്‍പ്പായിരുന്നു എല്ലാവരും ഓവിയയ്ക്ക് കൊടുത്തിരുന്നത്. പരിപാടിയ്ക്കായി ഓവിയ വന്നത് മുതല്‍ തലൈവി ഓവിയ എന്ന ആര്‍പ്പുവിളികയായിരുന്നു എല്ലായിടത്ത് നിന്നും കിട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഓവിയയുടെ ഉദ്ഘാടനം തത്സമയം ആരാധകരിലേക്ക് എത്തിയിരുന്നു.എന്നാല്‍ പരിപാടിയ്ക്ക് വേണ്ടി ഓവിയ വാങ്ങിയ പ്രതിഫലത്തിന്റെ തുക ഞെട്ടിക്കുന്നതായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മമ്മൂട്ടി അച്ഛനും, ദുല്‍ഖര്‍ നായകനും! ലിച്ചിയ്ക്ക് എങ്ങനെ മനസ് വന്നു മമ്മൂട്ടിയെ അച്ഛനാക്കാന്‍!

1.5 കോടിയാണ് ഓവിയ വാങ്ങിയിരിക്കുന്നത്. മുമ്പ് വെറും അമ്പത് സെക്കന്‍ഡ് പരിപാടിയ്‌ക്കെത്തയതിന് 3 കോടി വാങ്ങി നയന്‍താര ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഓവിയയും.. പൃഥ്വിരാജിന്റെ കൂടെ മലയാളത്തിലാണ് ആദ്യമായി ഓവിയ അഭിനയിച്ചിരുന്നതെങ്കിലും തമിഴില്‍ സജീവമായ നടിയായി മാറുകയായിരുന്നു. സിനിമകളില്‍ നിന്നായിരുന്നില്ല ഓവിയക്ക് ആരാധകരെ കിട്ടിയിരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ ഓവിയ്ക്ക് വേണ്ടി ആരാധകര്‍ ഒന്നോടെ രംഗത്തെത്തിയിരുന്നു.

English summary
Bigg Boss Fame Oviya Oviya going Nayanthara way!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam