ജനനത്തിന്റെ കഥ പറയാൻ സമയമായിട്ടില്ല, തനിക്കായി തീർത്ത അമ്പലത്തിൽ തൊഴുത് വനിത
ഏറ്റവും കൂടുതൽ വിവാദമായ താര വിവാഹമായിരുന്നു നടി വനിത വിജയ കുമാറിന്റേത്. നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ജൂണ്‍ 27 നായിരുന്നു സംവിധായകന്‍ പീറ്റര്‍പോളും വനിതയും തമ്മില്‍ വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ചെന്നൈയില്‍ വെച്ച് വിവാഹിതരായത്.. വനിതയുടെ മൂന്നാമത്തെ വിവാഹവും പീറ്ററിന്റെ രണ്ടാമത്തേയും വിവാഹമായിരുന്നു. തുടർന്ന് വനിതയ്ക്കും പീറ്ററിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതെന്നും ചെവിക്കൊള്ളാൻ നടി തയ്യാറായിരുന്നില്ല. തന്നെ വിമർശിച്ചവർക്കെതിരെ രൂക്ഷ വാക്കുകളുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു.

ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് ശേഷം ഇൻസ്റ്റഗ്രാമിൽ സജീവമായിരിക്കുകയാണ്. നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം ഉന്നയിച്ചതിനെ തുടർന്നാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടേണ്ടി വന്നത്. നടിമാരായ ലക്ഷ്മി, കസ്തൂരി എന്നിവർ വനിതയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇപ്പോഴിത താരം ഇൻസ്റ്റഗ്രാമിൽ രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്. ഭർത്താവിനും മക്കൾക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ തന്റെ വരവ് അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പങ്കുവെച്ച വീഡിയോയാണ്. തനിക്കായി തീർത്ത അമ്പലത്തെ കുറിച്ചാണ് നടി വീഡിയോയിൽ പറയുന്നത്.തന്റെ ജനനവുമായി ബന്ധപ്പെട്ടാണ് മുത്തുമാരി അമ്മൻ അമ്പലം പണികഴിപ്പിച്ചത് എന്ന് വനിത വീഡിയോയിൽ പറയുന്നു. ലോക്ക്ഡൗൺ മൂലം അടഞ്ഞുകിടന്ന അമ്പലം രാത്രി ഒമ്പതര മണിക്ക് തുറന്നു വഴിപാടു കഴിച്ചു പ്രാർത്ഥിച്ചാണ് മടങ്ങി വരുന്നതെന്നും വനിത വീഡിയോയിൽ പറയുന്നുണ്ട്.തന്റെ ജനനത്തിന്റെ കഥ പറയാൻ സമയമായിട്ടില്ലെന്ന് കൂടി വനിതാ വിജയകുമാർ അറിയിക്കുന്നു. 'എന്നെ ഈശ്വരൻ അനുഗ്രഹിച്ചു' എന്നും വനിത പറയുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രവും വനിത പങ്കുവെച്ചിട്ടുണ്ട്.
വനിത-പീറ്റർ വിവാഹത്തിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടിയും ആക്ടിവിസ്റ്റുമായ ലക്ഷമി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ രൂക്ഷ വിമർശനമായിരുന്നു ലക്ഷ്മി പീറ്ററിനും വനിതയ്ക്കും നേരെ ഉന്നയിച്ചത്. ഇതിന് മറുപടിയുമായി വനിതയും രംഗത്തെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒരു വാക്ക്വാദത്തിന് കളമൊരുങ്ങുകയായിരുന്നു. പീന്നീട് ട്വീറ്റ് പിൻവലിച്ച് ലക്ഷ്മി വിനിതയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന യുദ്ധം തെന്നിന്ത്യൻ സിനിമയിൽ വൻ ചർച്ച വിഷയമായിരുന്നു.
വനിത വിജയകുമാർ ഇൻസ്റ്റഗ്രാം വീഡിയോ കാണാം


Click it and Unblock the Notifications