വിവാഹത്തിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം! ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി വനിത

തമിഴ് സിനിമാലോകത്ത് വലിയ വിവാദമുണ്ടാക്കിയ താരവിവാഹമായിരുന്നു താരപുത്രിയും നടിയുമായ വനിത വിജയ്കുമാറിന്റേത്. സംവിധായകന്‍ പീറ്റര്‍ പോളിനെ ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ട് വിവാഹബന്ധങ്ങളും ഒരു ലിവിംഗ് റിലേഷനും അവസാനിപ്പിച്ചതിന് ശേഷമായിരുന്നു പീറ്ററുമായിട്ടുള്ള വിവാഹം. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടാതെയാണ് പീറ്ററിന്റെ രണ്ടാം വിവാഹമെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

വിവാദങ്ങളില്‍ നിന്നെല്ലാം മുക്തമായി വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് പീറ്റര്‍ ആശുപത്രിയിലായി. കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ദിവസം ഡിസ്ചാര്‍ജായി വീട്ടിലെത്തിയിരുന്നു. ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഇപ്പോഴിതാ താരകുടുംബത്തില്‍ മറ്റൊരു സന്തോഷം ഉണ്ടായെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ലക്ഷ്മി കുബേര പൂജ വീട്ടില്‍ നടത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി 2020 ല്‍ ഒരു അത്ഭുതം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അദ്ദേഹത്തിന് ഒരു പദ്ധതി ഉണ്ട്. കണ്ണുമടച്ച് ഞാന്‍ അതിന് പിന്നാലെ പോവുകയാണ്. എന്റെ വിശ്വാസവും നന്മയും എന്നെയും എന്റെ കുടുംബത്തെയും പരിപാലിക്കും. ഒരിക്കലും മറക്കാന്‍ പറ്റാത്ത വര്‍ഷമാണ്. ജീവിതവും ദൈവത്തിന്റെ ശക്തിയും ഞങ്ങളെ പഠിപ്പിച്ചു.

bigg-boss-fame-vanitha-vijayakumar

എന്നുമായിരുന്നു വനിത ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം വീട്ടില്‍ നടത്തിയ കുബേര പൂജയ്ക്ക് ശേഷം ഭര്‍ത്താവായ പീറ്റര്‍ പോളിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും വനിത പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകളാണ് വനിത വിജയ്കുമാര്‍. ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചാണ് വനിതയും പീറ്റര്‍ പോളും തമ്മില്‍ വിവാഹിതരായത്. പീറ്ററിനെതിരെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ പരാതിയുമായി വന്നതോടെ വിവാഹം വലിയ വിവാദമായി. സിനിമാ താരങ്ങളും നിര്‍മാതാക്കളുമെല്ലാം വിവാഹത്തില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു.

നടി ലക്ഷ്മി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. പിന്നാലെ ലക്ഷ്മിയും വനിതയും തമ്മില്‍ ലൈവ് ആയി നടത്തിയ അഭിമുഖത്തിനിടെ വനിത പരസ്യമായി ലക്ഷ്മിയെ ചീത്ത വിളിച്ചതും വിവാദമായിരുന്നു. ഇക്കാര്യത്തില്‍ വനിത് മാപ്പ് പറഞ്ഞതോടെയായിരുന്നു പ്രശ്‌നം അവസാനിച്ചത്.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X