എന്റെ അച്ഛനല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ; ജീവിതം തകര്‍ത്തത് അച്ഛനാണ്, ഇതൊരു മധുരപ്രതികാരമെന്ന് വനിത വിജയ്കുമാർ

തമിഴ് സിനിമാലോകത്ത് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന നടിയാണ് വനിത വിജയ്കുമാര്‍. പ്രശസ്ത നടന്‍ വിജയ് കുമാറിന്റെയും മഞ്ജുളയുടെയും മകളായ വനിത കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുകയാണ്. മൂന്ന് തവണ വിവാഹവും ഒരു ലിവിംഗ് റിലേഷനുമൊക്കെയായി സ്വന്തം ഇഷ്ടത്തിനാണ് താരപുത്രി ജീവിക്കുന്നത്.

വിജയ്കുമാറിന്റെ മറ്റ് മക്കളെല്ലാവരും കുടുംബവുമായി ഏറ്റവും അടുപ്പത്തില്‍ കഴിയുകയും ചെയ്യുന്നു. താനിപ്പോള്‍ ഇങ്ങനെയാവാന്‍ കാരണം തന്റെ സ്വന്തം അച്ഛനാണെന്നാണ് വനിത ഒരിക്കല്‍ പറഞ്ഞത്. പിതാവ് ഒരു അഭിമുഖത്തില്‍ മക്കളെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മാത്രം പറയാത്തതിനെ പറ്റിയാണ് നടി അന്ന് മനസ് തുറന്നത്. വിശദമായി വായിക്കാം...

മക്കളെല്ലാവരുടെ പേര് പറഞ്ഞപ്പോഴും അദ്ദേഹം എന്നെ മാത്രം ഒഴിവാക്കി

മാനസികമായി ഞാനിപ്പോള്‍ വളരെ ശക്തയാണെന്നാണ് വനിത വിജയ്കുമാര്‍ പറയുന്നത്. തന്റെ ഈ മാറ്റത്തിന് കാരണം പിതാവായ വിജയ്കുമാറാണ്. എന്റെ അച്ഛന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഞാന്‍ കണ്ടിരുന്നു. അതില്‍ എന്റെ മക്കള്‍ എല്ലാവരും ഞാന്‍ പറയുന്നത് പോലെ അനുസരിക്കുന്നവരാണെന്ന് ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു. കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി.. എന്നിങ്ങനെ മക്കളെ എല്ലാവരെയും പറഞ്ഞെങ്കിലും നടുവിലുള്ള എന്റെ പേര് മാത്രം വിട്ടു കളഞ്ഞു.

ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ അച്ഛനെ അനുസരിക്കാതെ നടന്നു

ഈ വീഡിയോ ആരോ അയച്ച് തന്നപ്പോഴാണ് ഞാന്‍ കാണുന്നത്. പത്ത് പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ആ ഭാഗം മാത്രം ഞാന്‍ കണ്ടു. ഓരോ തവണ കാണുമ്പോഴും എനിക്ക് ദേഷ്യമാണ് തോന്നിയത്. ദേഷ്യത്തില്‍ ഞാന്‍ കരഞ്ഞ് പോയി. അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറുമാറായതെന്നാണ് വനിത പറയുന്നത്.

എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആ വാക്കുകൾക്ക് ഞാന്‍ കൈ കൊട്ടുമായിരുന്നു. കാരണം ഒരു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അവരെ അനുസരിക്കാതെ നടന്നിട്ടുണ്ടെന്നും നടി പറയുന്നു.

അച്ഛന്‍ ജീവിതത്തില്‍ എനിക്ക് തെറ്റായ ഉപദേശമാണ് തന്നത്

അച്ഛനെ അനുസരിക്കാത്തതിന്റെ കാരണവും വനിത പറഞ്ഞു. 'അച്ഛന്‍ ജീവിതത്തില്‍ എനിക്ക് തെറ്റായ ഉപദേശമാണ് തന്നത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് ഞാന്‍ അവരെ അനുസരിക്കാതെ നടന്നത്. അതിന് മുന്‍പ് വരെ അച്ഛന്‍ പറഞ്ഞത് മാത്രം അനുസരിച്ചത് കൊണ്ട് എന്റെ ജീവിതം താറുമാറായി. നമ്മളെ മാറ്റി നിര്‍ത്തുമ്പോള്‍ വരുന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ എന്റെ കരുത്തെന്ന് പറഞ്ഞ വനിത അച്ഛന്റെ പേര് കൂടെ ചേര്‍ത്തത് മധുരപ്രതികാരമാണെന്നും പറഞ്ഞു.

 വിജയകുമാര്‍ എന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ

വിജയകുമാര്‍ എന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ. എന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവര്‍ത്തിച്ച് വിളിക്കുന്നുവോ, അത് അവര്‍ക്ക് നല്‍കുന്ന എന്റെ മധുരപ്രതികാരമാണെന്നാണ് വനിത പറയുന്നത്. അതുകൊണ്ട് തന്നെ താന്‍ ഒരിക്കലും ഈ പേര് മാറ്റില്ല. അച്ഛനും അത് നിഷേധിക്കാന്‍ കഴിയില്ലില്ലെന്നും വനിത പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X