For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുടെ മൂന്നാം വിവാഹവും തകര്‍ച്ചയില്‍; ആദ്യ ഭാര്യയ്‌ക്കൊപ്പം പോയാലും സങ്കടമില്ലെന്ന് വനിത

  |

  തമിഴിലെ പ്രമുഖ നടന്റെ മകളും നടിയും ബിഗ് ബോസ് താരവുമായ വനിത വിജയ്കുമാറിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്നുമാണ് സംവിധായകന്‍ പീറ്റര്‍ പോളിനെ വനിത വിവാഹം കഴിക്കുന്നത്. താരപുത്രിയുടെ മൂന്നാം വിവാഹമായിരുന്നിത്. തന്റെ ഭര്‍ത്താവ് വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന ആരോപണവുമായി പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് വന്നതോടെ താരവിവാഹം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

  വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അത് അവസാനിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ വനിത തന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകളില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി വനിത വിജയ്കുമാര്‍ തന്നെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വിവാഹബന്ധം തകരാനുള്ള കാരണത്തെ കുറിച്ച് താരപുത്രി പറയുന്നത്.

  ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്. ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുത്തു. ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സയത്താണ് അസുഖം ഉണ്ടാകുന്നത്.

  ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയത് പോലെയായി. കുടിയും വലിയും മാത്രം. ഒരു ദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കൈയിലുണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങി പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ.

  എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞ് തന്നെ ഫോണില്‍ ട്രാക്കര്‍ വച്ചു. എവിടെ പോകുന്നു എന്നൊക്കെ അറിയാന്‍. പക്ഷേ വീണ്ടും പഴയത് പോലെ തന്നെയായി. ഒന്നും നടന്നില്ല. അയാള്‍ അടിമയായി കഴിഞ്ഞിരന്നു. അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായി. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ച് കൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാല്‍ കഴിയുന്നത് പോലെ നോക്കി.

  ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി പോയി. വിളിച്ചാല്‍ ഫോണും എടുക്കില്ല. അസിസ്റ്റന്റ് വന്നാണ് അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചത്. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെ കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും. ഇതിനിടെയാണ് ഞങ്ങള്‍ ഗോവയില്‍ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര അവസാനിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടന്‍ മരിക്കുന്നത്. ഇക്കാര്യം ഞാന്‍ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു.

  Pooja Jayaram Interview | FilmiBeat Malayalam

  വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞു. ഈ ഒരവസ്ഥയില്‍ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അങ്ങോട്ട് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോണ്‍ ഓഫ് ആണ്. പീറ്ററിനെക്കുറിച്ചു ആദ്യ ഭാര്യ ഹെലൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യം ആണെന്ന് തോന്നുന്നു. പീറ്റര്‍ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഇനി മുൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയാലും വിഷമം ഇല്ല. എന്നാല്‍ അയാള്‍ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അദ്ദേഹത്തെ നോക്കിയത് എങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നെക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

  Read more about: vanitha വനിത
  English summary
  Bigg Boss fame Vanitha Vijayakumar Requested Peter Paul's First Wife to try and reunite
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X