For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് 4 മാസം; ഭര്‍ത്താവിനെ തല്ലി പുറത്താക്കി താരപുത്രി? വേര്‍പിരിയലിനെ കുറിച്ച് വനിത

  |

  തെന്നിന്ത്യന്‍ നടിയും ബിഗ് ബോസ് താരവുമായ വനിത വിജയ്കുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ കോളിളക്കമാണ് ഉണ്ടായത്. ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്നുമാണ് സംവിധായകന്‍ പീറ്റര്‍ പോളും വനിതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തിനിടെ പീറ്ററിനെ ചുംബിക്കുന്ന വനിതയുടെ ഫോട്ടോസ് വ്യാപകമായി വൈറലായി.

  വനിതയുടെ മൂന്നാം വിവാഹമായിരുന്നിത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പീറ്ററിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മില്‍ വഴക്ക് നടന്നുവെന്നും ഭര്‍ത്താവിനെ വനിത തന്നെ വീട്ടില്‍ നിന്നും ആട്ടി പുറത്താക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഒടുവില്‍ വാര്‍ത്തകളെ കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വനിതയിപ്പോള്‍.

  കഴിഞ്ഞ ആഴ്ചയാണ് വനിതയുടെ ജന്മദിനം ആഘോഷിക്കുന്നതായി മക്കള്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര നടത്തിയത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു. ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങള്‍ വനിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

  ഇപ്പോഴിതാ വനിതക്കും പീറ്ററിനും ഇടയില്‍ ചില വഴക്കുകള്‍ നടന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നത്. അത് സത്യമാണെന്ന് സൂചിപ്പിച്ച് തമിഴിലെ ഒരു നിര്‍മാതാവ് രംഗത്ത് വന്നിരുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന വാര്‍ത്തയോട് പ്രതികരിക്കാതെ വനിത പങ്കിട്ട ഒരുപോസ്റ്റും ഇപ്പോള്‍ വൈറല്‍ ആയി മാറുന്നുണ്ട്.

  ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കൊവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വെച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും.

  എന്റെ പങ്കാളിയെ തുറന്ന് കാണിച്ച് കൊണ്ട് തരംതാണ് കളിക്കാനും അതിലൂടെ സഹതാപം പിടിച്ച് പറ്റാനും താല്‍പര്യമില്ല. ഞാനിപ്പോള്‍ ഒരുപാട് വളര്‍ന്നു. തുടങ്ങി ട്വിറ്ററിലൂടെ നിരവധി കാര്യങ്ങളാണ് വനിത പറയുന്നത്. പീറ്ററുമായിട്ടുള്ള വിവാഹ ജീവിതത്തെ കുറിച്ചും അതിന് ചെറിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും നടി പറയാതെ പറയുന്നു. തനിക്ക് തന്നെ പരിഹരിക്കാന്‍ കഴിയുന്നതാണ് അതെല്ലാമെന്നും വനിത സൂചിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ അറിയുമെന്നാണ് കരുതുന്നത്.

  Abhilash S Kumar Exlcusive Interview | FilmIbeat Malayalam

  പത്തൊന്‍പതാം വയസിലാണ് വനിത വിജയ്കുമാര്‍ ആദ്യമായി വിവാഹിതയാവുന്നത്. തമിഴ് നടന്‍ ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ശഷം ആനന്ദ് രാജന്‍ എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. അധികം വൈകാതെ ഈ ബന്ധവും ഉപേക്ഷിച്ചു. ഇതിനിടെ ഒരു കൊറിയോഗ്രാഫറുമായി വനിത ഏറെ കാലം ലിവിങ് റിലേഷനിലായിരുന്നു. അതും വേണ്ടെന്ന് വെച്ചതിന് ശേഷമായിരുന്നു ഇപ്പോള്‍ പീറ്റര്‍ പോളുമായി മൂന്നാമതും വിവാഹിതയായത്.

  Read more about: vanitha വനിത
  English summary
  Bigg Boss Fame Vanitha Vijayakumar Responded To Recent Break Up Stories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X