പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്; മൂന്നാമത്തെ വിവാഹവും പരാജയമായതിനെ കുറിച്ച് പറഞ്ഞ് താരപുത്രി
വീണ്ടും പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് കൊണ്ട് തമിഴ് നടി വനിത വിജയ്കുമാര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വ്യാപകമായി വൈറലായിരുന്നു. മൂന്നാമത്തെ വിവാഹവും പരാജയമായതിന് തൊട്ട് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടുള്ള പ്രതികരണവുമായി നടി എത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് താനൊട്ടും ചിന്തിക്കുന്നില്ലെന്ന് പറയുകയാണ് വനിത.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംവിധായകന്‍ പീറ്റര്‍ പോളുമായി വനിത വിവാഹിതയാവുന്നത്. വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഈ ബന്ധത്തിനെതിരെ ഉയര്‍ന്ന് വന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം തകര്‍ന്നു. പീറ്ററും വനിതയും രണ്ട് വഴികളിലായി. അദ്ദേഹത്തോട് തനിക്കിപ്പോള്‍ ദേഷ്യമോ പ്രശ്‌നങ്ങളോ ഇല്ലെന്ന് പറയുകയാണ് വനിത. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനൊപ്പം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയങ്ങളെ കുറിച്ച് നടി സൂചിപ്പിച്ചത്.

'വനിത ഇനിയും ജീവിത പങ്കാളിയെ തിരയുകയാണോ എന്നായിരുന്നു നടി ഉമ റിയാസ് ചോദിച്ചത്. ഞാനിത് വരെ ജീവിതപങ്കാളികളെ തേടിയിട്ടില്ല. ആദ്യം ആകാശിനെ വിവാഹം ചെയ്തു. അത് ഡിവോഴ്‌സ് ആയി. ഞങ്ങള്‍ക്ക് ഡിവേഴ്‌സ് കിട്ടാന്‍ അഞ്ച് വര്‍ഷത്തോളമെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് അന്നേരം താമസിച്ചത്.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
എന്റെ അമ്മയും അച്ഛനും എല്ലാം കാണുകയും അറിയുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ ഞാന്‍ ഡിവോഴ്‌സ് വാങ്ങിക്കുന്നതിനോട് അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. പിരിഞ്ഞ് താമസിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. കുടുംബവും സമൂഹവുമെല്ലാം എന്ത് കരുതുമെന്ന് വിചാരിച്ചാണ് അവര്‍ അങ്ങനെ പറഞ്ഞത്. പക്ഷേ ഞാന്‍ അതിലൊന്നും വിശ്വസിക്കുന്ന ആളല്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് അവസാനിക്കുന്നതോടെ നമ്മളൊരു ഫുള്‍സ്റ്റോപ് ഇടുകയാണ്.

ആ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഡിവോഴ്‌സിന്റെ വിഷയങ്ങള്‍ വന്നതോടെ അച്ഛനുമായി വഴക്കുണ്ടായി. ഞാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. ജീവിതം അതിന്റെ വഴിയ്ക്ക് ഇങ്ങനെ ഒഴുകി പോയി കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു പങ്കാളിയെ തപ്പി നടക്കാറില്ല. എന്റെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്ന് വന്നാല്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല.
Recommended Video
ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ഇക്കഴിഞ്ഞ ബന്ധം എന്നെ അത് വല്ലാതെ അപമാനിച്ചിരിക്കുകയാണ്. അതില്‍ വേദനയുമുണ്ട്. ഞാന്‍ അയാളുമായി വഴക്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തോട് ദേഷ്യമാണെന്ന് പറയുന്നതും സത്യമല്ല. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും' വനിത പറയുന്നു.


Click it and Unblock the Notifications