For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രി വനിതയുടെ മൂന്നാം ഭര്‍ത്താവായ പീറ്റര്‍ പോള്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്!

  |

  വലിയ വിവാദങ്ങളുണ്ടാക്കിയ താരവിവാഹമായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നടന്നത്. മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകള്‍ വനിത വിജയ്കുമാറും സംവിധായകന്‍ പീറ്റര്‍പോളുമായിരുന്നു ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ച് വിവാഹിതരായത്. രണ്ട് തവണ വിവാഹിതയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. അതുപോലെ പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.

  താനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹിതനായതെന്ന ആരോപണവുമായി ആദ്യ ഭാര്യ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. നടി ലക്ഷ്മി രാമകൃഷ്ണന്‍ അടക്കമുള്ളവരെല്ലാം ഈ വിഷയത്തില്‍ ഇടപ്പെട്ടതോടെ സംഭവം വലിയ ചര്‍ച്ചയാക്കപ്പെട്ടു. ഇതിനിടെ പരസ്യമായി വനിത ലക്ഷ്മിയെ ചീത്ത വിളിച്ചതും വിവാദമായിരുന്നു.

  വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെല്ലാം ഒന്ന് അവസാനിച്ച് വരികയായിരുന്നു. അതിനിടെ മറ്റൊരു പ്രതിസന്ധി കൂടി വനിതയ്ക്കും പീറ്ററിനും നേരിടേണ്ടി വന്നുവെന്നാണ് അറിയുന്നത്. പീറ്റര്‍ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പ്രമുഖ വിനോദ സൈറ്റായ പിങ്ക്‌വില്ല പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററിലൂടെ ഇത് സൂചിപ്പിക്കുന്ന വിധത്തില്‍ വനിത ഒരു കുറിപ്പും എഴുതി വെച്ചിരിക്കുകയാണ്.

  'ഒരുപാട് പറയാനുണ്ട്. ഇപ്പോഴെനിക്ക് ഒന്നിനും പറ്റുന്നില്ല. ദൈവം മഹാനാണ്. വിശ്വസിക്കുക. എല്ലാം സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്. ജീവിതം കഠിനമാണ്. അതിനെ നേരിടുക മാത്രമേ നിങ്ങള്‍ക്ക് ചെയ്യാനുള്ളു. എന്നെ വിശ്വസിക്കുക. എല്ലാം ശരിയാകും. ശക്തമായിരിക്കുക. എന്നിട്ട് തിരിച്ചടിക്കൂ. നിങ്ങള്‍ക്ക് അതിന് സാധിക്കുമെന്ന് ലോകത്തെ കാണിച്ച് കൊടുക്കൂ... എന്നായിരുന്നു വനിതയുടെ പുതിയ ട്വീറ്റ്. ഭര്‍ത്താവിനോട് വേഗം തിരികെ വരൂ എന്ന് സൂചിപ്പിച്ച് കൊണ്ട് താരപുത്രി എഴുതിയ കുറിപ്പാണിതെന്നാണ് സൂചന.

  Remaster Old Footages to 4K UHD

  അതേ സമയം പീറ്ററിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ഇനിയും വന്നിട്ടില്ല. എങ്കിലും അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും അതുകൊണ്ടാണ് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പ് വനിത എഴുതിയതെന്നും കരുതുന്നു. കഴിഞ്ഞ മാസമായിരുന്നു പീറ്ററിന്റെ ജന്മദിനം ചെറിയ രീതിയില്‍ ആഘോഷിച്ചത്. കുടുംബസമേതം യാത്ര നടത്തിയായിരുന്നു പിറന്നാള്‍ ആഘോഷം നടത്തിയത്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോസ് വനിത തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

  ലോക്ഡൗണ്‍ പിറന്നാള്‍ ആഘോഷം കാറിനുള്ളിലാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു വീഡിയോ പുറത്ത് വന്നത്. പിന്നാലെ ഇരുവരും മകള്‍ക്കൊപ്പം ചിരിച്ച് കൊണ്ടിരിക്കുന്ന സെല്‍ഫി ചിത്രവും പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ ഒരു പ്ലേറ്റില്‍ ഫുഡ് കഴിക്കുകയാണ് താരപുത്രി. വനിതയുടെ ആദ്യ വിവാഹങ്ങളിലുള്ള രണ്ട് പെണ്‍മക്കളാണ് ഇപ്പോള്‍ ഇരുവര്‍ക്കും കൂടെയുള്ളത്. അമ്മയുടെ വിവാഹത്തില്‍ മക്കളും മുന്നില്‍ തന്നെ നിന്നിരുന്നു. വിവാഹശേഷം വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

  വനിതയുടെ പ്രവര്‍ത്തികള്‍ ആദ്യ ബന്ധത്തിലുള്ള മകനെ വല്ലാതെ അപമാനമുണ്ടാക്കുന്നതായി ആരോപിച്ച് ആദ്യ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇരുവരും ഒന്നിച്ച് വന്നാണ് മറുപടി കൊടുത്തത്. വനിതയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട അഭിമുഖത്തില്‍ വിമര്‍ശിക്കുന്നവര്‍ക്കും വിവാദമുണ്ടാക്കുന്നവര്‍ക്കുമെല്ലാം തക്കതായ മറുപടി ഇരുവരും കൊടുത്തിരുന്നു.

  Read more about: vanitha വനിത
  English summary
  Bigg Boss Fame Vanitha Vijayakumar's Husband Peter Paul Hospitalised, Actress Pens An Emotional Note In Twitter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X