താരപുത്രിയുടെ വിവാഹശേഷമുള്ള പുത്തന്‍ വിശേഷം; ഭര്‍ത്താവിനൊപ്പം ഗോവയില്‍ നിന്നുള്ള ചിത്രങ്ങളുമായി വനിത
ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത് നടി വനിത വിജയ്കുമാറാണ്. മുന്‍ബിഗ് ബോസ് താരവും മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകളുമായ വനിത സംവിധായകന്‍ പീറ്റര്‍ പോളിനെ വിവാഹം കഴിച്ചതാണ് വിവാദങ്ങള്‍ക്കെല്ലാം വഴിയൊരുക്കിയത്. വിവാഹശേഷം ഇരുവരെയും കാത്തിരുന്നത് പലവിധത്തിലുള്ള വെല്ലുവിളികളായിരുന്നു.
വനിത രണ്ട് തവണ വിവാഹിതയും ഒരു ലിവിംഗ് റിലേഷന് ശേഷവുമാണ് പീറ്ററിനെ വിവാഹം കഴിച്ചത്. പീറ്ററിന്റേത് രണ്ടാം വിവാഹവുമായിരുന്നു. ആദ്യഭാര്യയില്‍ നിന്നും പീറ്റര്‍ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം നടത്തി എന്നതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമായത്. നടി ലക്ഷ്മി രാമകൃഷ്ണനെ പരസ്യമായി ചീത്ത വിളിച്ചതടക്കം താരവിവാഹവുമായി ബന്ധപ്പെട്ടുണ്ടായ കോളിളങ്ങളെല്ലാം ഒന്ന് അവസാനിച്ച് വരികയാണ്.

ഇപ്പോഴിതാ വനിതയുടെ വീട്ടിലെ ഏറ്റവും പുതിയ വിശേഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയന്നത്. ഒക്ടോബര്‍ അഞ്ചിന് വനിതയുടെ നാല്‍പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ നടിയ്ക്ക് ആശംസകൾ അറിയിച്ച് എത്തുകയാണ്. ഇത്തവണ ഭര്‍ത്താവ് പീറ്ററിനൊപ്പം ഗോവയില്‍ വെച്ചാണ് വനിതയുടെ പിറന്നാള്‍ ആഘോഷം നടത്തിയത്. കുടുംബത്തോടൊപ്പം ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായി ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് വനിത.
വനിത തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു. നേരത്തെ പീറ്റര്‍ പോളിന്റെ ജന്മദിനവും ഇതുപോലെ യാത്ര നടത്തി കൊണ്ടാണ് ആഘോഷിച്ചത്.

ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്നുമാണ് വനിതയും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം നടക്കുന്നത്. പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാര്‍ ആദ്യം വിവാഹിതയാവുന്നത്. നടന്‍ ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം ആനന്ദ് രാജന്‍ എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. അധികം വൈകാതെ ഈ ബന്ധവും ഉപേക്ഷിച്ചു.
Recommended Video
അതിന് ശേഷമാണ് ഒരു കൊറിയോഗ്രാഫറുമായി വനിത ഏറെ കാലം ലിവിങ് റിലേഷനിലായിരുന്നു. അതും വേണ്ടെന്ന് വെച്ചതിന് ശേഷമായിരുന്നു ഇപ്പോള്‍ പീറ്റര്‍ പോളുമായി മൂന്നാമതും വിവാഹിതയായത്. ആദ്യ വിവാഹങ്ങളില്‍ മൂന്ന് മക്കള്‍ നടിയ്ക്കുണ്ട്. പെൺമക്കൾ മാത്രമാണ് വനിതയ്ക്കൊപ്പമുള്ളത്.


Click it and Unblock the Notifications