സഹോദരിയുടെ മൂന്നാം വിവാഹത്തിന് പിന്നാലെ ശ്രീദേവിയുടെ വീട്ടില്‍ മറ്റൊരു സന്തോഷം കൂടി!

നടിയും താരപുത്രിയുമായ വനിത വിജയകുമാറിന്റെ വിവാഹം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ജൂണ്‍ അവസാന ആഴ്ചയായിരുന്നു വനിതയും സംവിധായകന്‍ പീറ്റര്‍ പോളും തമ്മില്‍ വിവാഹിതരാവുന്നത്. വനിതയുടെ മൂന്നാം വിവാഹവും പീറ്ററിന്റെ രണ്ടാമത്തെ ബന്ധവുമായിരുന്നിത്. ആദ്യ ഭാര്യയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹിതനായതെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ എത്തിയിരുന്നു.

വിവാദമായ ചില പ്രസ്താവനകള്‍ കൂടി നടത്തി വനിത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ വനിതയുടെ സഹോദരിയുടെ വീട്ടിലും മറ്റൊരു സന്തോഷം നടന്ന കാര്യം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശ്രീദേവി വിജയ്കുമാറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലുള്ള ചിത്രങ്ങള്‍ വലിയ തരംഗമായിരുന്നു. അങ്ങനെയാണ് ഇക്കാര്യം കൂടി ശ്രദ്ധേയമാവുന്നത്.

sridevi

മകള്‍ രൂപികയുടെ പിറന്നാള്‍ വിശേഷങ്ങളുമായി എത്തിയതായിരുന്നു ശ്രീദേവി. രൂപികയുടെ നാലം പിറന്നാളാണ്. എന്റെ പാവക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞ് കൊണ്ട് പിറന്നാള്‍ ആഘോഷത്തിനിടെ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീദേവി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജൂലൈ പതിമൂന്നിനായിരുന്നു രൂപികയുടെ പിറന്നാള്‍.

2009 ലായിരുന്നു ബിസിനസുകാരനായ രാഹുലുമായിട്ടുള്ള ശ്രീദേവിയുടെ വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും രൂപിക എന്നൊരു മകളാണുള്ളത്. 2016 ജൂലൈയിലായിരുന്നു മകള്‍ പിറക്കുന്നത്. ശ്രീദേവി വിജയകുമാറിന്റെ കുടുംബസമേതമുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കഴിഞ്ഞ ദിവസങ്ങളിലൂടെ വൈറലായിരുന്നു.

sridevi

Recommended Video

Shaji Kailas Movie Kaduva Rolling Soon

തമിഴിലെ മുന്‍നിര താരദമ്പതിമാരാണ് വിജയകുമാറും മഞ്ജുളയും. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ താരം 1961 മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം നടി മഞ്ജുളയെ വിവാഹം കഴിക്കുന്നത്. വനിത, പ്രീത, ശ്രീദേവി എന്നിങ്ങനെ ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണുള്ളത്. ഏറ്റവും ഇളയപുത്രിയാണ് ശ്രീദേവി.

മാതാപിതാക്കന്മാരുടെ പാത പിന്തുടര്‍ന്ന് ശ്രീദേവിയും സിനിമയിലേക്ക് എത്തിയിരുന്നു. റിക്ഷമാമ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീദേവിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ശ്രീദേവി 2002 ലാണ് നായികയായി എത്തുന്നത്. വിവാഹസമയത്ത് തെലുങ്കിലും കന്നഡയിലുമൊക്കെ ശ്രീദേവി അഭിനയിച്ചെങ്കിലും അഭിനയം നിര്‍ത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X