Don't Miss!
- Lifestyle
Daily Rashi Phalam: തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യദിനം; രാശിഫലം
- News
സംസ്ഥാന അധ്യക്ഷ പദവിയില്ല; ഹരിയാനയില്‍ കലാപക്കൊടിയുമായി ബിഷ്ണോയ്, പാര്‍ട്ടി വിടുമോ?
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
ഏറ്റവും വലിയ എതിരാളി ബ്ലെസ്ലിയാണെന്ന് മനസിലാക്കി; റോബിന്റെ സമനില ഇളകിയതിന്റെ കാരണമിതാണ്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് കയറിയ റിയാസും വിനയും ചേര്‍ന്ന് നടത്തിയ സംഭാഷണം മത്സരാര്‍ഥികള്‍ കേട്ടിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചും മത്സരാര്ഥികളില് ചിലര്‍ക്ക് പുറത്ത് ലഭിക്കുന്ന ജനപിന്തുണയെ പറ്റിയുമൊക്കെ ഈ സംസാരത്തില്‍ വന്നിരുന്നു.
ബ്ലെസ്ലിയെ കുറിച്ച് നടത്തിയ പ്രസ്താവന റോബിനെ വല്ലാതെ അസ്വസ്ഥനാക്കിയെന്നാണ് ബിഗ് ബോസ് നിരൂപകര്‍ പറയുന്നത്. ബ്ലെസ്ലിയെ ഏത് വിധേയനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ റോബിന് നടത്തുന്ന ശ്രമങ്ങള്‍ ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'ബ്ലെസ്ലി, റോബിന്, ദില്‍ഷ ഇവരെ മൂന്നു പേരെയും ജനങ്ങള്‍ സേവ് ചെയ്തോളും എന്ന റിയാസിന്റെയും വിനയ്യുടെയും കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറഞ്ഞ സംസാരം വ്യക്തമായി കേട്ട ഒരാള്‍ ദില്‍ഷ മാത്രമാണ്. കൂടാതെ അവര്‍ റോബിനെ സേവ് ചെയ്യണോ എന്ന് കൂടി പറഞ്ഞു. ഇത് കേട്ടതോടെ റോബിന്റെ സമനില ആകെ ഇളകിയിരിക്കുകയാണ്.
ഒരു മണ്ടന്‍ ഇമേജ് നല്കി താന്‍ മാറ്റി നിര്‍ത്തിയ ബ്ലെസ്ലിയ്ക്ക് ബിഗ് ബോസിന് പുറത്ത് ഇത്രയും ജനപിന്തുണ ഉണ്ടെന്ന വിവരം, പിആര്‍ വര്‍ക്കേഴ്സ് എല്ലാം ഭംഗിയായി ചെയ്തു കൊള്ളുമെന്ന റോബിന്റെ ആത്മവിശ്വാസത്തിന് ഏല്‍പ്പിച്ച തിരിച്ചടി ചെറുതല്ല'.

നിലവില്‍ തന്റെ ബിഗ് ബോസിനകത്തെ ഏറ്റവും വലിയ എതിരാളി ബ്ലെസ്ലിയാണ് എന്ന് മനസ്സിലാക്കിയ റോബിന് ഏത് തറവേല ചെയ്തും ബ്ലെസ്ലിയുടെ ഇമേജ് നശിപ്പിക്കാനുള്ള ഉദ്യമത്തിലാണ്.
അപര്‍ണയുടേയും, ധന്യയുടേയും, ദില്‍ഷയുടേയും അടുത്ത് മാറി മാറി നടന്നു വിഷം കുത്തി വയ്ക്കുന്നു. തനിക്ക് ഒരു തലമുടിയുടെ വില പോലും തരാത്ത സുചിത്രയ്ക്ക് അനുകൂലമായി ബ്ലെസ്ലിയ്ക്ക് എതിരെ മൊഴി കൊടുക്കുന്നു.

കോപം നിയന്ത്രിക്കാനാകാതെ പൂരത്തെറി വിളിക്കുന്നു. ദില്‍ഷയെ വരെ ചേര്‍ത്ത് അസഭ്യം പറയുന്നു. അതേ സമയം തന്നെ തന്റെ കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതും വിനയ് ശക്തി പ്രാപിക്കുന്നതും ജാസ്മിന്, നിമിഷ, റിയാസ് സഖ്യം തനിക്കെതിരെ തിരിയുന്നതും എല്ലാം അയാള്‍ നിസ്സഹായതയോടെ നോക്കി നില്ക്കുന്നു.
പിആര്‍ വര്‍ക്കേഴ്സില്‍ വിശ്വാസമുണ്ട്, പക്ഷേ ബ്ലെസ്ലിയ്ക്ക് കിട്ടുന്ന സപ്പോര്‍ട്ട് മറികടക്കാന്‍ അതിന് കഴിയുമോ എന്ന ആശങ്ക റോബിന്റെ സമനില ആകെ തെറ്റിച്ചിരിക്കുന്നു.
ഉമ്മ വെക്കാന്‍ വരുന്നത് പോലെ തോന്നി; കെട്ടിപ്പിടിക്കാന്‍ വന്ന ജാസ്മിന്റെ മുഖത്തടിച്ച് അപര്‍ണ

ദില്‍ഷയോട് സംസാരിക്കുമ്പോള്‍ ഒരു അതീവ ബുദ്ധിമാന് എന്ന രീതിയില്‍ സംസാരിക്കുകയും എന്നാല്‍ കാര്യം വരുമ്പോള്‍ പൊട്ടിത്തെറിക്കാനും മാത്രമേ റോബിന് കഴിയുന്നുള്ളൂ. നിരന്തരം റൂള്‍ തെറ്റിച്ചും സംസാരിച്ചു ജയിക്കുന്നതിനു പകരം പട്ടിഷോ ഇറക്കി പൊട്ടിത്തെറിച്ചും എത്ര ദിവസം മുന്നോട്ടു പോകാന്‍ കഴിയും?
ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡിനെതിരെ തനിക്ക് ഒരു സപ്പോര്‍ട്ട് ആകാവുന്ന ബ്ലെസ്ലിയെ നിരന്തരം പിന്നില്‍ നിന്ന് കുത്തി പിആര്‍ കമ്പനി ഉറപ്പ് നല്കിയ ഒന്നാം സ്ഥാനം ഉറപ്പിക്കുക മാത്രമാണ് റോബിന്റെ ലക്ഷ്യം..