Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സാധരണക്കാര്‍ക്കും ബിഗ് ബോസില്‍ പോകാമോ? അഞ്ചാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ, ചോദ്യങ്ങള്‍ക്ക് ഉത്തരമിങ്ങനെ
നാല് സീസണുകളിലായി ബിഗ് ബോസ് മലയാളത്തിലും വന്ന് കഴിഞ്ഞു. ഓരോ തവണ ആരാധകരുടെ മനംകവര്ന്നെടുക്കാന് ഷോ യ്ക്ക് സാധിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. നാലാം സീസണ് അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ബിഗ് ബോസ് തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ഇനി ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണാണോ വരുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലായിരുന്നു. ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന രീതിയിലൊരു മിനി വേര്‍ഷന്‍ വരാന്‍ സാധ്യതയുണ്ടെന്ന പ്രചരണമുണ്ട്. പക്ഷേ അങ്ങനെയല്ല നടക്കാന്‍ പോവുന്നതെന്നാണ് ഷോ യെ കുറിച്ച് റിവ്യു പറയാറുള്ള ബിഗ് ബോസ് മല്ലു ടോക്സിലൂടെ രേവതി സംസാരിക്കുന്നത്.

ബിഗ് ബോസ് സീസണ് ഫൈവിലേക്കുള്ള ഓഡിഷന് നടക്കുന്നുണ്ട്. അതിനകത്ത് സീസണ് ഒന്നിലേക്കും രണ്ടിലേക്കുമൊക്കെ വിളിച്ചിട്ട് വരാത്ത താരങ്ങളൊക്കെ ഉണ്ടായേക്കാം. സാധാരണക്കാര്‍ക്കുള്ള ഓഡിഷന് നടക്കുന്നില്ല. അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അത് വ്യാജമാണ്. മുന്‍പ് സാധാരണക്കാര്‍ക്കും അവസരമുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സീസണില്‍ എന്തായാലും അങ്ങനെയുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് രേവതി പറയുന്നത്.

മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും അത്ര പരിചയമില്ലാത്ത എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചയമുള്ളവരുമൊക്കെ മത്സരാര്‍ഥികളായി വന്നേക്കാം. പുറത്ത് പോസിറ്റീവ് ഇമേജുള്ള സെലിബ്രിറ്റികള്‍ സൈബര്‍ അക്രമണം പേടിച്ച് പിന്മാറിയാലും നെഗറ്റീവായാലും പോസിറ്റീവായാലും ബിഗ് ബോസിലേക്ക് വരുമെന്ന് തീരുമാനിച്ചിരിക്കുന്ന നിരവധി താരങ്ങളുണ്ട്. അവരൊക്കെ തീര്‍ച്ചയായും വരും. അത്തരത്തില്‍ കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമോ എന്നതാണ് ഇനി എല്ലാവര്ക്കും അറിയാനുള്ളത്. അഞ്ചാം തവണയും അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ ഷോയുടെ സെറ്റ് എവിടെയാണെന്ന കാര്യം വ്യക്തമല്ല. പക്ഷേ മുംബൈയിലെ സെറ്റ് തന്നെ മതിയെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. പക്ഷേ ഹിന്ദി ബിഗ് ബോസ് തീരാതെ അവിടെയുള്ള സെറ്റ് കിട്ടില്ലെന്ന പ്രശ്നം കൂടി മുന്നിലുണ്ട്.

മുന്‍പ് ബിഗ് ബോസില്‍ പങ്കെടുത്തവര്‍ വരാനും വരാതെ ഇരിക്കാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അതിഥികളായിട്ടായിരിക്കും അവര്‍ വരിക. മറ്റ് ഭാഷകളിലൊക്കെ അങ്ങനെയാണ് നടക്കുന്നത്. അതുപോലെ മുന്‍പ് മത്സരിച്ച താരങ്ങളെ മാത്രം മുന്‍നിര്‍ത്തി നടത്തുന്ന ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിവരം. ബിഗ് ബോസ് സീസണ് ഫൈഫ് ആയിരിക്കും അടുത്തതായി വരിക.
കന്നടത്തില്‍ ബിഗ് ബോസിന്റെ ഒന്‍പതാം സീസണാണ് ആരംഭിച്ചിരിക്കുന്നത്. അതിലെ അഞ്ച് മത്സരാര്‍ഥികള്‍ കഴിഞ്ഞ തവണകളില്‍ മത്സരിച്ചവരാണ്. ബാക്കിയുള്ളവരാണ് പുതിയതായി വരുന്നത്. അങ്ങനെ മലയാളത്തിലും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു