മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കി, നടന്‍ ശക്തിയെ അറസ്റ്റ് ചെയ്തു
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടക്കിയ കേസില്‍ നടന്‍ ശക്തിയെ അണ്ണ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ നടനെ ചോദ്യം ചെയ്തു.
ചെന്നൈ ചോലൈമേട് റോഡിലൂടെ അമിത വേഗത്തില്‍ വാഹനം ഓടിച്ച ശക്തി ഒരു കാല്‍നട യാത്രക്കാരനെ ഇടിച്ചു. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിലും ഇടിച്ചു. എന്നിട്ടും ശക്തിയുടെ കാര്‍ നിര്‍ത്തിയില്ല.

കണ്ടു നിന്ന ജനം കാറിനെ പിന്‍തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി. അപ്പോഴാണ് നടന്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചത് എന്ന് ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി പറയുകയായിരുന്നു.
പ്രശസ്ത സംവിധായകന്‍ പി വാസുനിന്റെ മകനായ ശക്തി ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് കമല്‍ ഹസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.


Click it and Unblock the Notifications











