For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലേക്ക് അവള്‍ വന്നാല്‍ ഒളിച്ചിരിക്കും; നടി വനിതയോടുള്ള പേടി പങ്കുവെച്ച് ഫൈനലിലെത്തിയ മത്സരാര്‍ഥികള്‍

  |

  മലയാളത്തില്‍ അഞ്ചാമതും ബിഗ് ബോസ് വന്നേക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത മാസങ്ങളില്‍ ഷോ തുടങ്ങുമെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. അതേ സമയം കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ ആറാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

  Also Read: ഇനി അയാള്‍ കാമുകനല്ല, രഹസ്യമായി വിവാഹിതയായി നടി രാഖി സാവന്ത്! മറ്റൊരു ഭര്‍ത്താവിനൊപ്പം നടിയുടെ ചിത്രങ്ങള്‍

  ഏകദേശം ഷോ പൂര്‍ത്തിയായി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ പോവുകയാണ്. അടുത്തയാഴ്ചയോട് കൂടി ഫിനാലെ ഉണ്ടാവുമെന്നാണ് പുതിയ വിവരം. ഇതിനിടയില്‍ ബിഗ് ബോസിലേക്ക് വനിത വിജയകുമാര്‍ വരികയാണെന്ന തരത്തില്‍ ഒരു പ്രചരണം ഉണ്ടായി. അതറിഞ്ഞ മത്സരാര്‍ഥികളുടെ പ്രതികരണമാണ് ഇപ്പോര്‍ ചര്‍ച്ചയാവുന്നത്. അത്തരത്തില്‍ ബിഗ് ബോസിനകത്ത് നിന്ന് പുറത്ത് വന്ന വീഡിയോ വൈറലാവുകയാണ്.

  21 മത്സരാര്‍ഥികളുമായിട്ടാണ് തമിഴിലെ ആറാം സീസണ്‍ ആരംഭിക്കുന്നത്. ഫിനാലെയിലേക്ക് ഒരാഴ്ച ബാക്കി നില്‍ക്കേ അമുദവനന്‍, കതിരവന്‍, ശിവന്‍, വിക്രമന്‍, മൈന നന്ദിനി, എഡികെ, അസീം എന്നിങ്ങനെ ഏഴ് മത്സരാര്‍ഥികളാണ് നിലവിലുള്ളത്. ഫിനാലെയ്ക്ക് മുന്‍പ് പഴയ സീസണുകളില്‍ മത്സരിച്ച ശ്രദ്ധേയരായവരെ വീടിനകത്തേക്ക് കൊണ്ട് വരികയും ഫൈനലിലേക്ക് പോവുന്നതിനെ പറ്റി ഇവരോട് സംസാരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിരിക്കുകയാണ്.

  Also Read: വയര്‍ കാണിക്കാതെ എങ്ങനെ ചെയ്യും, നഗ്നയായിട്ടല്ല ഞാന്‍ വീഡിയോയില്‍ ഉള്ളത്; സ്വര്‍ണ തോമസ് ചോദിക്കുന്നു

  കഴിഞ്ഞ ദിവസം സുരേഷ് ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു. നടിയും ബിഗ് ബോസ് താരവുമായിരുന്ന വനിത വിജയകുമാര്‍ വിശിഷ്ടാതിഥിയായി എത്താനുള്ള സാധ്യതയെ പറ്റിയാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

  ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ മത്സരിച്ച വനിത ഏറ്റവും കൂടുതലായി തുറന്ന് സംസാരിച്ച ഒരാളായിരുന്നു. അതിന്റെ പേരില്‍ നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കുഴി തോണ്ടി കൊടുക്കുന്ന സ്വഭാവമായിരുന്നു വനിതയുടേത്.

  അങ്ങനെ പ്രേക്ഷകരില്‍ നിന്നും പ്രശംസ നേടിയിട്ടുള്ള വനിത ബിഗ് ബോസിലേക്ക് വന്നേക്കുമോ എന്നാണ് നിലവിലുള്ള മത്സരാര്‍ഥികള്‍ സംസാരിച്ചത്. പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായി ഇത് നല്‍കിയിട്ടുമുണ്ട്.

  'വനിതയുടെ വരവിനായി ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അവള്‍ വരുന്നതോടെ വീട് സജീവമാകുമെന്നുമാണ്', അസീം സംസാരിച്ചത്. എന്നാല്‍ താനും ബാക്കി വീട്ടിലുള്ളവരും അവളുടെ വരവിനെ പേടിക്കുകയാണെന്ന കമന്റാണ് അമുദവാനന്‍ നല്‍കിയത്.

  ഇനിയിപ്പോള്‍ വനിത വരികയാണെങ്കില്‍ താന്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുമെന്നും ഒരിക്കലും അവരോട് സംസാരിക്കില്ലെന്നും അമുദവാനന്‍ പറയുന്നു. എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തെ ചിരിച്ച് കൊണ്ടാണ് സ്വാഗതം ചെയ്തത്.

  എന്നാല്‍ പലരും വനിതയുടെ വരവിനെ പേടിക്കുയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. എന്തായാലും അതിഥിയായി വരുന്നതിലൂടെ തന്നെ പ്രേക്ഷകരെയും മത്സരാര്‍ഥികളെയും മുള്‍മുനയില്‍ നിര്‍ത്താന്‍ വനിത വിജയകുമാറിന് സാധിക്കുമെന്ന കാര്യം ഉറപ്പായി.

  തമിഴിലെ വിവാദ നായികയായിട്ടാണ് പലപ്പോഴും വനിത അറിയപ്പെടാറുള്ളത്. നാല് തവണ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ച നടിയ്ക്ക് അതെല്ലാം വലിയ ദുരന്തമായി മാറിയിരുന്നു. ഏറ്റവുമൊടുവില്‍ വിവാഹം കഴിച്ചതും മാസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചു. നിലവില്‍ ആദ്യ ബന്ധത്തിലുള്ള മക്കളെ ഭര്‍ത്താക്കന്മാരെ ഏല്‍പ്പിച്ച് സിംഗിളായി ജീവിക്കുകയാണ് നടി.

  English summary
  Bigg Boss Tamil Contestants Scared About Vanitha Vijayakumar's Comeback Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X