താരപുത്രിയുടെ മൂന്നാം വിവാഹത്തിന് കളിയാക്കലുകള്‍ ഇനിയും തീർന്നില്ല! കസ്തൂരിയുടെ കുറിപ്പ് വൈറല്‍
തമിഴിലെ നടിയും താരപുത്രിയുമായ വനിത വിജയകുമാറിന്റെ വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. നേരത്തെ വൈറലായ ക്ഷണക്കത്തില്‍ സൂചിപ്പിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം. സംവിധായകന്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. വനിതയുടെ വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങള്‍ തലപൊക്കിയിരുന്നു.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയാണ് ആരോപണവുമായി എത്തിയത്. സിനിമയുടെ ഷൂട്ടിങ്ങ് എന്ന് പറഞ്ഞാണ് വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു പീറ്ററിന്റെ ഭാര്യ പറഞ്ഞത്. ശേഷം സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ വനിതയെ വിമര്‍ശിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ നടി കസ്തുരി കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റ് വാര്‍ത്തകളില്‍ നിറയുകയാണ്.

'കാപട്യത്തിന്റെ നിര്‍വചനം. നിങ്ങളുടെ കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും തുടങ്ങി ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുക. ഇതിനെ കുറിച്ച് ആരെങ്കിലും ചോദിക്കുകയോ പ്രശ്‌നമാവുകയോ ചെയ്താല്‍ സ്വകാര്യത വേണമെന്ന് പറയും. മറ്റുള്ളവരെ നിയമപരമായി ബാധിക്കാത്തിടത്തോളം കാലം ഒരാളുടെ സ്വകാര്യ ജീവിതം മറ്റാരുടെയും ബിസിനസ് അല്ലെന്നുമായിരുന്നു കസ്തൂരിയുടെ ട്വീറ്റ്.
നേര്‍മാര്‍ഗത്തിലൂടെ അല്ലാതെ വളഞ്ഞൊരു വഴിയില്‍ വനിതയുടെ വിവാഹത്തെ കുറിച്ചാണ് കസ്തൂരി പറഞ്ഞതെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. നേരത്തെ ഇരുവരും ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ഥികളായി എത്തിയിരുന്നു. ബിഗ് ബോസിനുള്ളില്‍ നിന്നും ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ വന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Recommended Video
നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകളാണ് വനിത. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ 1995 ല്‍ വനിത വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെ നടി വിവാഹിതയായി. പത്തൊന്‍പതാം വയസിലായിരുന്നു 2000 ല്‍ നടന്‍ ആകാശുമായി വനിതയുടെ ആദ്യ വിവാഹം. ഇത് വേര്‍പിരിഞ്ഞതിന് ശേഷ 2007 ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിസിനസുകാരനായ ആനന്ദ് ജയ് രാജുമായി വനിത വീണ്ടും വിവാഹിതയായി.
ആദ്യ രണ്ട് ബന്ധങ്ങളില്‍ മൂന്ന് മക്കളാണ് വനിതയ്ക്കുള്ളത്. രണ്ട് വിവാഹങ്ങളും വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു വനിതയുടെ മൂന്നാം വിവാഹം. വലിയൊരു പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പീറ്ററും വനിതയും കണ്ടുമുട്ടുന്നത്. ശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പ്രൗഢി ഒട്ടും കുറയാതെ ആഘോഷമായിട്ടായിരുന്നു താരവിവാഹം.


Click it and Unblock the Notifications











