നടി മീര മിഥുന്‍ വിവാഹിതയാവുന്നു! വിവാഹനിശ്ചയം കഴിഞ്ഞു, പ്രതിശ്രുത വരനെ കുറിച്ച് പറഞ്ഞ് നടി
തമിഴ് സെല്‍വി എന്ന് വിളിപ്പേരുള്ള നടിയും മോഡലുമായ മീര മിഥുന്‍ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയാണ് മീരയുടെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടന്നിരുന്നു. ഇതോടെയാണ് നടിയുടെ വിവാഹമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇതോടെ ഇടൈംസ് ടിവി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി മനസ് തുറന്നിരിക്കുകയാണ്.
എന്താണെന്ന് നിങ്ങള്‍ തന്നെ ഊഹിച്ചോളു എന്നാണ് നടി പറയുന്നത്. ഒപ്പം ചില രഹസ്യങ്ങള്‍ കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹനിശ്ചയം ഇതിനകം തന്നെ കഴിഞ്ഞെന്ന കാര്യമാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടത്തിയത്. അതിനൊപ്പം വിവാഹ തീയ്യതി കൂടെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ശരിയാണ്, എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സത്യമാണ്. എന്റെ ജീവിതത്തിലെ സ്‌നേഹം സാധാരണ പെണ്‍കുട്ടികളെ പോലെ തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്. ഇതിന് മുന്‍പൊന്നും ഇല്ലാത്തത് പോലെയാണ് അതെന്നും നടി പറയുന്നു. 2021 ഫെബ്രുവരി പതിനാലിനായിരിക്കും വിവാഹം നടക്കുക. എന്നാല്‍ എന്റെ പ്രതിശ്രുത വരനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
എന്റെ ജീവിതത്തിലെ ആ വലിയ ദിവസം വരെ വ്യക്തിപരമായൊരു രഹസ്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റെല്ലാവരെയും പോലെ ലോക്ഡൗണില്‍ ചെറിയൊരു ബ്രേക്ക് കിട്ടിയതിനാല്‍ താനും അത് ആസ്വദിക്കുകയാണ്. മാത്രമല്ല ഈ ലോക്ഡൗണ്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമായി മാറിയിരിക്കുകയാണ്.

ഒരു സെലിബ്രിറ്റിയുടെ പദവിയില്‍ മുഴങ്ങിയതോടെ തിരക്കുള്ള ജീവിതത്തിലായിരുന്ന എനിക്ക് വ്യക്തി ജീവിതത്തിന്റെ ട്രാക്ക് തന്നെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ എന്നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം കരിയര്‍ ഉപേക്ഷിക്കില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കി. തന്റെ പിതാവ് മണിയുടെ പ്രചോദനം കൊണ്ടാണ് താന്‍ വിജയത്തിലേക്ക് എത്തിയതെന്ന കാര്യവും നടി പറയുന്നു.
ഒരേ സമയം സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും തിളങ്ങി നില്‍ക്കുകയായിരുന്നു നടി. അതിനൊപ്പം മോഡലിങ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ് സിനിമാലോകത്താണ് കൂടുതലായും മീര അഭിനയിച്ചിട്ടുള്ളത്. ഒപ്പം കമല്‍ ഹാസന്‍ നയിക്കുന്ന ബിഗ് ബോസിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications