സൗന്ദര്യ ചികിത്സയ്ക്ക് പോയി പണി വാങ്ങി നടി റെയ്‌സ; ഡോക്ടറുടെ പിഴവാണ് കാരണമെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സിനിമാ താരങ്ങള്‍ വലിയ ചികിത്സകള്‍ വരെ നടത്താറുണ്ട്. പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തി ഉദ്ദേശിച്ചതിന് വിപരീത ഫലം കിട്ടിയ പ്രമുഖരും ഇവിടെയുണ്ട്. ഇപ്പോഴിതാ ചെറിയൊരു ഫേഷ്യല്‍ ചെയ്യാന്‍ പോയ നടി റെയ്‌സ വില്‍സന്‍ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് ഉണ്ടായെന്ന് ആരോപിച്ച് എത്തിയിരിക്കുകയാണ്.

ചികിത്സയിലെ പിഴവ് മൂലം മുഖത്ത് നീര് വന്ന് വീര്‍ത്ത് ഇരിക്കുന്ന ചിത്രമടക്കം പങ്കുവെച്ച് നടി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. റെയ്‌സ ചികിത്സയ്ക്ക് പോയ ഡോക്ടറുടെ പേരും വിവരവുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിട്ടുണ്ട്.

raiza

'സാധാരണ പോലെയുള്ള ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് ഞാന്‍ അവിടെ പോയത്. എന്നാല്‍ അവര്‍ എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തത് ആയിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്' എന്നുമാണ് റെയ്‌സ എഴുതിയ കുറിപ്പിലുള്ളത്.

ഏറ്റവും മനോഹരിയായി സനിഹ യാദവ്, നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു

അതേ സമയം ഈ ഡോക്ടറില്‍ നിന്നും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ഉണ്ട്. അതൊക്കെ പലരും ഇന്‍ബോക്‌സില്‍ വന്ന് തന്നോട് പറഞ്ഞതായി സൂചിപ്പിച്ച് ആരാധകരുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും നടി പങ്കുവെച്ചിരുന്നു. ഇതോടെ റെയ്‌സയ്ക്ക് പിന്തുണയുമായി പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്.

Recommended Video

കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam

വേലയില്ല പട്ടാതരി 2 എന്ന ചിത്രത്തിലൂടെയാണ് റെയ്‌സ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചിയാന്‍ വിക്രമിന്റെ മകന്‍ നായകനയായിട്ടെത്തിയ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് സിനിമയിലും അഭിനയിച്ചിരുന്നു. മോഡലിങ് രംഗത്ത് തിരക്കേറിയ നടിയുടെ നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. തമിഴ് ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പങ്കെടുത്തതോടെയാണ് റെയ്‌സയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X