twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു പ്രശ്നവുമില്ല, ഇപ്പോഴും സ്നേഹം; പക്ഷെ വേർപിരിയുന്നു'; വൈറലായി തമിഴ് ബി​ഗ് ബോസ് താരത്തിന്റെ കുറിപ്പ്

    |

    ഹിറ്റ് ടെലിവിഷൻ ഷോകളുടെ കാര്യത്തിൽ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം മുന്നിൽ നിൽക്കുന്ന ഷോയാണ് ബി​ഗ് ബോസ്. എല്ലാ ഭാഷകളിലും ഷോ വമ്പൻ ഹിറ്റായിട്ടുണ്ട്. ഹിന്ദിയിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പേ തന്നെ ബി​ഗ് ബോസ് ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളത്തിലും തമിഴിലും ഒന്ന് രണ്ട് സീസണുകൾക്ക് ശേഷമാണ് ബി​ഗ് ബോസിന് ജന സ്വീകാര്യത ലഭിച്ചത്. എല്ലാ ഭാഷകളിലും അവരുടേതായ ബി​ഗ് ബോസ് താരങ്ങളും ഉണ്ടായിരുന്നു.

    വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് വൈഷ്ണവി അറിയിച്ചിരിക്കുന്നത്

    കമൽ ഹാസനായിരുന്നു തമിഴ് ബി​ഗ് ബോസിന്റെ അവതാരകൻ. നടി ഒവിയ ഉൾപ്പെടെ ബി​ഗ് ബോസിൽ ആഘോഷിക്കപ്പെട്ട താരങ്ങൾ ഏറെയാണ്. ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ 2 വിൽ പങ്കെടുത്ത ആർജെ വൈഷ്ണവിയുടെ വാർത്തകളാണ് തമിഴ്നാട്ടിൽ നിന്നും പുറത്തു വരുന്നത്. ഭർത്താവ് അൻജാനുമായി വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് വൈഷ്ണവി അറിയിച്ചിരിക്കുന്നത്.

    മൂന്ന് വർഷക്കാലം പ്രണയച്ച ശേഷമായിരുന്നു വിവാഹം. മൂന്ന് വർഷം ഭാര്യാ ഭർത്താക്കൻ‌മാരായി ജീവിക്കുകയും ചെയ്തെന്നും എന്നാൽ പരസ്പത സമ്മതത്തോടെ ബന്ധം പിരിയുകയാണെന്നുമാണ് വൈഷ്ണവി വ്യക്തമാക്കിയിരിക്കുന്നത്.

     'ട്രോളുകൾ ഒക്കെ എന്നും ഉള്ളതല്ലേ, പണ്ട് അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു എന്ന് മാത്രം': വിജയ് ദേവരകൊണ്ട 'ട്രോളുകൾ ഒക്കെ എന്നും ഉള്ളതല്ലേ, പണ്ട് അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു എന്ന് മാത്രം': വിജയ് ദേവരകൊണ്ട

    സമ്മർദ്ദമില്ലാതെ പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ രണ്ടു പേരും തീരുമാനിച്ചു

    'ആറ് വർഷത്തിലേറെക്കാലം ഒരുമിച്ച് ജീവിച്ച ശേഷം ഞാനും അൻ‌ജാനും വേർപിരിയാൻ തീരുമാനിച്ചു. ഞാനിപ്പോഴും അവനെ സ്നേഹിക്കുന്നു. പക്ഷെ ഒരുപാട് ആലോചനകൾക്ക് ശേഷം ഒരു ബന്ധത്തിന്റെ സമ്മർദ്ദമില്ലാതെ പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ രണ്ടു പേരും തീരുമാനിച്ചു. ഞങ്ങൾക്ക് പരസ്പരം സമാനമായി പല കാര്യങ്ങളും ഉണ്ടെങ്കിലും ഞങ്ങളെ സുഹൃത്തുക്കളാക്കി നിൽക്കുന്നതെന്തെന്ന് കണ്ടെത്താൻ ഇത്രയും വർഷം എടുത്തു'

    ഇനിയൊരിക്കലും ഈ വിമാനത്തിൽ കയറില്ല; ദുരനുഭവം പങ്കുവെച്ച് നസ്രിയ നസീംഇനിയൊരിക്കലും ഈ വിമാനത്തിൽ കയറില്ല; ദുരനുഭവം പങ്കുവെച്ച് നസ്രിയ നസീം

    വേർപിരിഞ്ഞതിൽ ഞങ്ങൾ ഖേദിക്കുന്നില്ല

    'എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് ഊഹിക്കുന്നവരോട് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. ഞങ്ങളുടെ കാര്യത്തിൽ വിഷമം തോന്നേണ്ട. കാരണം വേർപിരിഞ്ഞതിൽ ഞങ്ങൾ ഖേദിക്കുന്നില്ല. അൻ‌ജാനും ഞാനും ഇപ്പോഴും സുഹൃത്തുക്കളാണ്'

    'ദമ്പതികളായി തുടരില്ലെന്ന് മുതിർന്നവരെന്ന നിലയിൽ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കാരണം അതാണ് ഞങ്ങൾ‌ക്ക് നല്ലത്. സുഹൃത്തുക്കളായിരിക്കുന്നതാണ് മറ്റെന്തിനേക്കാളും നല്ലത്, വൈഷ്ണവി കുറിച്ചതിങ്ങനെ. വിവാഹ മോചനവുമായി ബന്ധപ്പെട്ടുഴുതിയ ഈ കുറിച്ച് ഇതിനോടകം വൈറലാവുന്നുണ്ട്'

    ക്രിക്കറ്റ് കളിക്കിടെ എന്റെ അച്ഛന് ഒരു കണ്ണ് നഷ്ടമായി; കുടുംബത്തെക്കുറിച്ച് സെയ്ഫ് മനസ് തുറന്നപ്പോള്‍ക്രിക്കറ്റ് കളിക്കിടെ എന്റെ അച്ഛന് ഒരു കണ്ണ് നഷ്ടമായി; കുടുംബത്തെക്കുറിച്ച് സെയ്ഫ് മനസ് തുറന്നപ്പോള്‍

    വെെഷ്ണവിയെ പിന്നീട് ലൈം ലൈറ്റിൽ അധികം കണ്ടിരുന്നില്ല

    63 ദിവസമാണ് ബി​ഗ് ബോസിൽ വീട്ടിൽ വൈഷ്ണവി ഉണ്ടായിരുന്നത്. പിന്നീട് പുറത്താവുകയായിരുന്നു. ബി​ഗ് ബോസിന് ശേഷം വെെഷ്ണവിയെ പിന്നീട് ലൈം ലൈറ്റിൽ അധികം കണ്ടിരുന്നില്ല. വിജയ് ടിവിയിലാണ് ബി​ഗ് ബോസ് തമിഴ് സംപ്രേഷണം ചെയ്തത്. 2017 ലാണ് ബി​ഗ് ബോസ് തമിഴിസിന്റെ ആ​ദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.

    കണ്ട് പരിചയമില്ലാത്ത ഷോയെന്ന നിലയിൽ തുടക്കത്തിൽ പല വിവാദങ്ങളും ബി​ഗ് ബോസിനെ ചുറ്റി പറ്റി വന്നിരുന്നു. പിന്നീട് ഷോ സൂപ്പർ ഹിറ്റായി. മലയാളത്തിലും ബി​ഗ് ബോസ് വലിയ ജനപ്രീതിയുള്ള ടെലിവിഷൻ ഷോയാണ്.

    Read more about: big boss
    English summary
    Bigg Boss Tamil Fame Vaishnavi And Anjaan Parted Away, Social Media Write-up Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X