ബിഗ് ബോസ് താരം ആരവ് വിവാഹിതനാവുന്നു! വധു ഓവിയ അല്ല, താരത്തിന്റെ പ്രണയിനിയാണെന്ന് റിപ്പോര്‍ട്ട്

ബിഗ് ബോസ് മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ തമിഴില്‍ എത്തിയിരുന്നു. അങ്ങനെ തമിഴ് ബിഗ് ബോസിന്റെ ആദ്യ സീസണ്‍ കേരളത്തിലും വലിയ തരംഗമുണ്ടാക്കിയിരുന്നു. നടന്‍ ആരവ് ആയിരുന്നു ടൈറ്റില്‍ വിന്നറായത്. ആരവിന്റെ പേരിലാണ് ഷോ വാര്‍ത്തകളില്‍ നിറഞ്ഞതും. ബിഗ് ബോസിലായിരിക്കവേ നടി ഓവിയ ആരവുമായി ഇഷ്ടത്തിലായതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ആരവിനോടുള്ള ഇഷ്ടം ഓവിയ തുറന്ന് പറഞ്ഞെങ്കിലും അതംഗീകരിച്ചില്ല. ഇതോടെ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആ സീസണില്‍ ഏറ്റവും ആരാധക പിന്തുണ ഉണ്ടായിരുന്നത് ഓവിയയ്ക്ക് ആയിരുന്നെങ്കിലും പാതി വഴിയില്‍ മത്സരത്തില്‍ നിന്നും നടി പുറത്ത് പോവുകയായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

ഇതിനിടെ ആരവ് വിവാഹിതനാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഏറെ കാലത്തോളം പ്രണയത്തിലായിരുന്ന ആരവിന്റെ പെണ്‍സുഹൃത്ത് റാഹി ആണ് വധുവെന്നാണ് അറിയുന്നത്. ഇരുവരും സെപ്റ്റംബര്‍ ആറിന് വിവാഹിതരാവുമെന്നും ഔഗ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇടക്കാലത്ത് ഓവിയയെ ആരവ് വിവാഹം കഴിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

bigg-boss-aarav

എന്നാല്‍ അദ്ദേഹം തന്റെ വെറും സുഹൃത്ത് മാത്രമാണെന്നും വിവാഹത്തില്‍ തനിക്ക് ഒരു വിശ്വാസവുമില്ലെന്നുമായിരുന്നു ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഓവിയ പറഞ്ഞത്. ഗൗതം മേനോന്റെ വരാനിരിക്കുന്ന 'ജോഷ്വ ഇമൈ പോല്‍ കാക്ക' എന്ന സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റാഹി. നടന്‍ വരുണിന്റെ നായികയായിട്ടാണ് റാഹി അഭിനയിക്കുന്നത്. എന്നാല്‍ ഇനിയും ഇരുവരും തമ്മിലുള്ള വിവാഹക്കാര്യം പുറത്ത് വിട്ടിട്ടില്ല.

രാജ ഭീമ എന്ന ചിത്രത്തിലാണ് ആരവ് ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓവിയയും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X