നിനക്കുളള അവസാന മുന്നറിയിപ്പാണ് ഇത്! തൃഷയ്‌ക്കെതിരെ മീര മിഥുന്‍

By Prashant V R

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി മീരാ മിഥുന്‍. സംവിധായകന്‍ ചേരനെതിരെയുളള ആരോപണത്തിന് പിന്നാലെയാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്. ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരന്‍ അത് നിഷേധിച്ച് എത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ മീരയെ പുറത്താക്കുകയും ചെയ്തിരുന്നു.

trisha-meeramithun

ബിഗ് ബോസ് അവസാനിച്ച ശേഷവും സഹമല്‍സരാര്‍ത്ഥികളെക്കുറിച്ചുളള വെളിപ്പെടുത്തലുകളുമായി നടി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ വിവാദ നായിക കൂടിയാണ് മീര മിഥുന്‍. നടിയുടെതായി വന്ന പുതിയ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇത്തവണ നടി തൃഷയ്‌ക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് മീര മിഥുന്‍ എത്തിയിരിക്കുന്നത്. തൃഷ തന്റെ ഹെയര്‍സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറയുന്നു.

തൃഷ ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണെന്ന് മീര മിഥുന്‍ തന്റെ പുതിയ ട്വീറ്റില്‍ പറയുന്നു. ഇനി എന്റെ ഹെയര്‍സ്റ്റൈലിന് സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം. ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്, വളരാന്‍ പഠിക്കൂ. മീര മിഥുന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

തമിഴില്‍ ഏട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മീര മിഥുന്‍. മലയാളി താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. നാസര്‍, എംഎ ഭാസക്കര്‍ തുടങ്ങിയവരും അഭിനയിച്ച ചിത്രം ശ്രീഗണേഷായിരുന്നു സംവിധാനം ചെയ്തിരുന്നത്. നേരത്തെ മാസ്റ്റര്‍ സെക്കന്‍റ് ലുക്കില്‍ ദളപതി വിജയ് തന്നെ കോപ്പിയടിച്ചതാണെന്നും നടി ആരോപിച്ചിരുന്നു. വിജയ് ചുണ്ടില്‍ വിരല്‍ വെച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് അതേ പോസിലുളള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് നടി ആരോപിച്ചത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X