ഇനിയാണ് ശരിക്കുമുളള വിവാഹം! സത്യകഥ തുറന്നുപറഞ്ഞ് വനിതാ വിജയകുമാര്‍
നടിയും ബിഗ് ബോസ് താരവുമായ വനിതാ കുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ പീറ്റര്‍ പോളാണ് നടിയെ വിവാഹം കഴിച്ചത്. ജൂണ്‍ 27ന് ചെന്നെെയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വനിതയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞതിന് പിന്നാലെ പീറ്ററിനെതിരെ മുന്‍ഭാര്യ രംഗത്ത് വന്നിരുന്നു. താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു മുന്‍ഭാര്യ എലിസബത്ത് ആരോപിച്ചത്. കൂടാതെ വനിതയ്ക്കൊപ്പമുളള ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് എന്നാണ് വിവാഹത്തെക്കുറിച്ച് പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു.

എലിസബത്തിന് പിന്നാലെ മക്കളും പിതാവിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ പണം തട്ടാനാണ് എലിസബത്തിന്റെ ശ്രമമെന്നും നിയമപരമായി നേരിടുമെന്നുമാണ് വനിത വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. പീറ്ററിനെതിരെ വിമര്‍ശനവുമായി വന്നവര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയാണ് വനിത നല്‍കിയിരുന്നത്. വിവാഹത്തിന് പിന്നാലെ വനിതാ വിജയകുമാറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

ശരിക്കുമുളള വിവാഹം ഇനിയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ പുതിയ പോസ്റ്റ് വന്നത്. രണ്ട് വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വനിതയുടെ പുതിയ പോസ്റ്റ് വന്നത്. ലോക്ക്ഡൗണിനുശേഷം ഒടുവില്‍ റിംഗുകള്‍ ലഭിച്ചതായി നടി പറയുന്നു. നിയമപരമായുളള വിവാഹത്തിനായി ഇത് മാറ്റിവെക്കുന്നു.

ഇത് തന്റെ സോള്‍മേറ്റ് തന്നതാണെന്നും നടി പറയുന്നു. ഞങ്ങള്‍ എന്നേക്കും പ്രണയത്തിലാണ്, അവസാന ശ്വാസം വരെ തുടരും. വനിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം വനിതയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തിന് പിന്നാലെ പീറ്ററിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളും വനിത നേരത്തെ പങ്കുവെച്ചിരുന്നു.

ആകാശായിരുന്നു വനിതാ വിജയകുമാറിന്റെ ആദ്യ ഭര്‍ത്താവ്. 2000ത്തിലായിരുന്നു ഇവരുടെ. വിവാഹം. തുടര്‍ന്ന് 2007ല്‍ ഇരുവരും വിവാഹ മോചിതരായി. 2007ല്‍ ആനന്ദ് ജയരാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം. വിജയ ശ്രീഹരി, ജോവിത, ജയനിത തുടങ്ങിയവാരാണ് നടിയുടെ മക്കള്‍.

തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വനിതാ വിജയകുമാര്‍. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. ക്രിസ്തീയ ആചാരപ്രകാരമാണ് വനിത വിജയകുമാറിന്റെയും പീറ്ററിന്റെയും വിവാഹം നടന്നത്. മകളുടെ വിവാഹത്തില്‍ പിതാവ് വിജയകുമാര്‍, സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത, അരുണ്‍ വിജയ് തുടങ്ങിയവരൊന്നും പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിതാ വിജയകുമാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.


Click it and Unblock the Notifications