For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാര്‍ തന്നെയാണ് പ്രശ്‌നം; ബി ബി ജോഡികള്‍ എന്ന പരിപാടിയില്‍ നിന്നും പുറത്ത് പോവുകയാണെന്ന് നടി വനിത

  |

  മൂന്നാം വിവാഹത്തിന്റെ പേരില്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് വനിത വിജയ്കുമാര്‍. തമിഴിലെ നടിയും ടെലിവിഷന്‍ താരവുമായ വനിത നടന്‍ വിജയ്കുമാറിന്റെ മകളാണ്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥി കൂടിയായ വനിത തന്റെ നേര്‍ക്ക് വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന നടി കൂടിയാണ്.

  മനോഹരിയായി അമീറ ദസ്തൂര്‍, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലാവുന്നു

  ബിഗ് ബോസ് ജോഡികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്ന താരം അതില്‍ നിന്നും പുറത്ത് വന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ചില മുതിര്‍ന്ന നടിമാരുടെ ഈഗോ കാരണം ഷോ യില്‍ നിന്നും താന്‍ വിട്ട് നില്‍ക്കുകയാണെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വനിത പറയുന്നു.

  ബിബി ജോഡികളിലെ എന്റെ കാളി അവതാരത്തിന് പിന്തുണയും അഭിനന്ദനങ്ങളും നല്‍കിയ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ബിബി ജോഡികളില്‍ നിന്ന് പുറത്ത് പോവുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഞാന്‍ അവിടെ സൃഷ്ടിച്ച സ്വാധീനം നിങ്ങളെല്ലാവരും കാണണമെന്ന് ആഗ്രഹിച്ചു. മറ്റൊരാളില്‍ നിന്ന് ഉപദ്രവമോ ഭീഷണിപ്പെടുത്തലോ ചൂഷണങ്ങളും നേരിടാന്‍ ഒരുക്കമില്ലാത്ത വ്യക്തിയാണ് ഞാന്‍. അതിപ്പോള്‍ എന്റെ സ്വന്തം കുടുംബത്തില്‍ നിന്നാണെങ്കില്‍ പോലും അങ്ങനെയാണെന്ന് വനിത പറയുന്നു.

  ലോകത്തിന് മുഴുവന്‍ ഇക്കാര്യങ്ങള്‍ അറിയാവുന്നത്. ബിഗ് ബോസ് 3 സീസണിലൂടെ വിജയ് ടിവി എനിക്ക് കുടുംബം പോലെയാണ്. 'കുക്കു വിത്ത് കോമാളി, കലക്ക പോവത് യാര്, തുടങ്ങി ശ്രദ്ധേയമായ വേഷങ്ങള്‍ അവരുടെ പരിപാടികളിലൂടെ ഞാന്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് പരസ്പര ബഹുമാനം ഉണ്ട്. അത് എല്ലായിപ്പോഴും നിലനില്‍ക്കും. എന്നാല്‍ ജോലി സ്ഥലത്തെ പ്രൊഫഷണല്‍ അല്ലാത്തതും അനീതിപരമായിട്ടുള്ള പെരുമാറ്റവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

  എന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും അന്യായമായി പെരുമാറുകയും ചെയ്തു. എന്റെ പ്രൊഫഷണല്‍ വളര്‍ച്ച അംഗീകരിക്കാന്‍ കഴിയാത്ത ഒരാള്‍ ഈഗോ പ്രശ്‌നങ്ങള്‍ കാണിച്ചു. ജോലിസ്ഥലത്ത് പുരുഷന്മാര്‍ സ്ത്രീകളെ മുതലെടുക്കുന്നത് മാത്രമല്ല ചില സ്ത്രീകളും അവരുടെ അസൂയ കൊണ്ട് മറ്റുള്ളവരുടെ അവസരങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്നതും മോശമാണ്.

  ലോക്ഡൗണ്‍ ഏകദേശം അവസാനിക്കുന്നതിനാല്‍ ഞാന്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലാണണ്. സിനിമകളിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലൂടെയും ഇനിയും നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കുമെന്ന് വനിത ഉറപ്പ് പറയുന്നുണ്ട്. എല്ലാ തരത്തിലും ഒരാള്‍ നിങ്ങളെക്കാളും മുതിര്‍ന്നിട്ടുണ്ടെങ്കില്‍ ഹൃദയം തകരും. കഠിനാധ്വാനം ചെയ്ത് വിജയം നേടിയിട്ടുണ്ടെങ്കില്‍ തന്നെ നമ്മുടെ അതേ അവസ്ഥയിലൂടെ കഷ്ടപ്പെടുന്ന ചെറുപ്പക്കാരിലേക്ക് നോക്കും. അവരെ അപമാനിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

  പ്രത്യേകിച്ച് കുടുംബത്തിന്റെയോ ഭര്‍ത്താവിന്റെയോ പിന്തുണ ഇല്ലാതെ വിജയം നേടുന്ന മൂന്ന് കൂട്ടികളെ ഒറ്റയ്ക്ക് നോക്കുന്ന ഒരു അമ്മയെ. സ്ത്രീകള്‍ തന്നെ മറ്റൊരു സ്ത്രീയുടെ ജീവിതം ദുരിതമാവാതിരിക്കാന്‍ ഒപ്പം നില്‍ക്കണം. ബിബി ജോഡികള്‍ വിട്ട് പോകുന്നത് വിഷമം നല്‍കുന്ന കാര്യമാണ്. മറ്റെല്ലാ മത്സരാര്‍ഥികള്‍ക്കും ഞാന്‍ ആശംസകള്‍ നേരുകയാണ്. എപ്പോഴും വിജയിക്കുന്നതില്‍ അല്ല കാര്യം. മത്സരത്തില്‍ പങ്കെടുക്കുകയും വെല്ലുവിളി ഏറ്റെടുക്കുന്നതുമാണ് പ്രധാന കാര്യമെന്നും വനിത ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  Recommended Video

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  സുരേഷ് ചക്രവര്‍ത്തിയോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എനിക്ക് അനുയോജ്യമായത് അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. മാത്രമല്ല ഞാന്‍ കാരണം ഷോ യില്‍ നിന്നും പുറത്ത് പോവേണ്ട അവസ്ഥയായി. പക്ഷേ എന്റെ തീരുമാനത്തില്‍ പ്രൊഫഷണലായി കൂടെ നിന്ന് തീരുമാനം എടുത്ത നിങ്ങള്‍ യഥാര്‍ഥ പങ്കാളി ആണെന്നും നടി പറയുന്നു.

  Read more about: vanitha വനിത
  English summary
  Bigg Boss Tamil Season 3 Fame Vanitha Vijayakumar Revealed Why She Walked Out From BB Jodigal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X