ബിഗ് ബോസ് ഷോയിലേക്ക് ഷക്കീലയുടെ വളര്‍ത്തുമകള്‍, മില്ല എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
തെന്നിന്ത്യന്‍ സിനിമയില്‍ ബിഗ്രേഡ് സിനിമകളിലൂടെ തിളങ്ങിയ താരമാണ് ഷക്കീല. മാദകസുന്ദരിയായി അറിയപ്പെട്ട താരത്തിന്‌റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം നടിയുടെ സിനിമകള്‍ വന്നിരുന്നു. ബിഗ്രേഡ് സിനിമകള്‍ക്ക് പുറമെ സൂപ്പര്‍താര ചിത്രങ്ങളിലും ചെറിയ റോളുകളില്‍ നടി അഭിനയിച്ചു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലാത്ത താരം മിനിസ്‌ക്രീനിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.

അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പങ്കെടുത്ത് നടി എത്താറുണ്ട്. അതേസമയം അടുത്തിടെയാണ് ഷക്കീലയുടെ വളര്‍ത്തുമകളെ കുറിച്ച് എല്ലാവരും അറിഞ്ഞത്. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീല പറഞ്ഞ വളര്‍ത്തുമകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്തതാണ്. ഷക്കീല സ്വന്തം മകളെ പോലെ വളര്‍ത്തിയ മില്ല ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. തന്‌റെ ജീവിതത്തിലെ മോശം സമയങ്ങളില്‍ മില്ലയാണ് ജീവിക്കാനുളള കരുത്ത് നല്‍കിയതെന്ന് ഷക്കീല മുന്‍പ് പറഞ്ഞിരുന്നു.
ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
അതേസമയം ഷക്കീലയുടെ മകളെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷക്കീലയുടെ വളര്‍ത്തുമകള്‍ ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണില്‍ പങ്കെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തവണ ഷോയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായ മല്‍സരാര്‍ത്ഥി മില്ലയാണെന്നും അറിയുന്നു. അതേസമയം ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ബിഗ് ബോസ് തമിഴിന്‌റെ ആദ്യ നാല് സീസണുകള്‍ വലിയ വിജയമായിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായ ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്.


Click it and Unblock the Notifications











