കമല്‍ ഹാസന്റെ സ്വഭാവം വളരെ മോശമാണ്, തന്നെ പറഞ്ഞ് പറ്റിച്ചെന്ന് വെളിപ്പെടുത്തി ഗായിക സുചിത്ര
സുചി ലീക്ക്‌സ് എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ ഗായികയാണ് സുചിത്ര കാര്‍ത്തിക്. സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയുമടക്കം പ്രമുഖ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വന്നു. കൃത്യ സമയം മുന്‍കൂട്ടി പറഞ്ഞതിന് ശേഷമാണ് പലരുടെയും ദൃശ്യങ്ങള്‍ സുചി ലീക്ക്‌സ് ആയി വന്നത്.
ഇതിന്റെ പേരില്‍ നിറയെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സുചിത്ര കഴിഞ്ഞ സീസണില്‍ തമിഴ് ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു. സുചിത്ര ഷോ യിലേക്ക് വരുന്നുവെന്ന് അറിഞ്ഞതോടെ പ്രേക്ഷകരും ആകാംഷയോടെ കാത്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ തിളങ്ങാന്‍ സാധിക്കാതെ സുചിത്ര ഷോ യില്‍ നിന്നും പുറത്തായി. ചിലര്‍ കാത്തിരുന്നത് പോലെ ബിഗ് ബോസിനുള്ളില്‍ നിന്നും സുചിത്ര കാര്യമായി വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല.

എന്നാലിപ്പോള്‍ ഉലകനായകനെന്ന് അറിയപ്പെടുന്ന നടനും ബിഗ് ബോസ് അവതാരകനുമായ കമല്‍ ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സുചിത്ര. കമല്‍ ഹാസന്‍ വളരെ മോശം വ്യക്തിയാണെന്നും അറപ്പ് തോന്നുന്ന പ്രകൃതമാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കവിതയില്‍ സുചിത്ര സൂചിപ്പിക്കുന്നു.
ഇലക്ഷന്‍ ആവശ്യത്തിന് വേണ്ടി കാഞ്ചീപുരത്ത് പോയതിനെ കുറിച്ച് കമല്‍ ഹാസന്‍ ബിഗ് ബോസ് ഷോ യില്‍ പറഞ്ഞിരുന്നു. അവിടെ നിന്നും കൊണ്ട് വന്ന ഖാദിയുടെ വസ്ത്രങ്ങള്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ കമല്‍ ഹാസന്‍ തന്നെ പറ്റിച്ചുവെന്നാണ് സുചിത്ര പറയുന്നത്. ഖാദി എന്ന പേരില്‍ കമല്‍ ഹാസന്‍ നല്‍കിയത് സിന്തറ്റിക് വസ്ത്രമാണ്. ഇതിലൂടെ എന്നെ മാത്രമല്ല പ്രേക്ഷകരെയും അദ്ദേഹം കബളിപ്പിച്ചിരിക്കുകയാണെന്നും സുചിത്ര എഴുതുന്നു.
കമല്‍ ഹാസനെതിരെയുള്ള പ്രതികരണം കണ്ടതോടെ സുചിത്രയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണം വന്നിരുന്നു. പോസ്റ്റ് വിവാദമായതോടെ താരം പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനും സുചിത്ര തയ്യാറായില്ല. ബിഗ് ബോസ് ഷോ തുടങ്ങി 28-ാമത്തെ ദിവസമാണ് സുചിത്ര ഷോ യിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











