പിറന്നാൾ ദിവസം അവിടെ ഇല്ലായിരുന്നു! നയൻതാരയുടെ സർപ്രൈസ് സമ്മാനത്തെ കുറിച്ച് ബിഗിൽ താരം

തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അറ്റ്ലി- വിജയ് കൂട്ട്ക്കെട്ടിൽ പിറന്ന ബിഗിൽ. ദീപാവലി റിലീസായി എത്തിയ ചിത്രം പ്രതീക്ഷിച്ചതിലും ഒരുപിടി ഉയരെയായിരുന്നു. പ്രേക്ഷകർക്ക് കാഴ്ചയുടെ ഒരു മനോഹരമായ വെടിക്കെട്ട് തന്നെയായിരുന്നു അറ്റ്ലി- ഇളയദളപതി കൂട്ട്ക്കെട്ട് ഒരുക്കിയത്. കോളുവുഡിലെ ഹിറ്റ് കോമ്പിനേഷനാണ് അറ്റ്ലി-വിജയ് കൂട്ട്ക്കെട്ട്.

ഒരു അറ്റ്ലി- വിജയ് ചിത്രം എന്നതിലുപരി നിരവധി പ്രത്യേകത ബിഗിലിനുണ്ട്. ഇളയ ദളപതിയോടൊപ്പം ലോഡി സൂപ്പർസ്റ്റാർ നയൻസും പ്രധാനകഥപാത്രത്തിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ആ ഹിറ്റ് ജോഡികളെ വീണ്ടും ഒരുമിച്ച് എത്തുന്നത്. ഇപ്പോഴിത നയൻസിനെ കുറിച്ചുള്ള ബിഗിൽ നടിയുടെ വാക്കുകൾ വൈറലാകുകയാണ്. നയൻസ് നൽകിയ സർപ്രൈസിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നു,

 വനിത ഫുട്ബോൾ ടീം

വനിത ഫുട്ബോൾ ടീമിന്റെ പശ്ചാത്താലത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. വനിത ഫുട്ബോൾ ടീം കോച്ചായിട്ടാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിജയുടെ കരിയറിൽ തന്നെ വ്യത്യസ്തമായ കഥപാത്രമാണിത്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്ന വിജയുടെ രണ്ട് ഗെറ്റപ്പും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മെർസലിനു ശേഷം അറ്റ്ലി വിജയ് കൂട്ട് കെട്ടിലെരുങ്ങിയ അടുത്ത ഹിറ്റ് ചിത്രമാണിത്.

 പിറന്നാൾ   ആഘോഷം


ബിഗിലിൽ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മറ്റൊരു കഥാപാത്രമായിരുന്നു അമൃത അയ്യറുടെ. ഫുട്ബോൾ ടീം ക്യാപ്റ്റനായിട്ടായിരുന്നു അമൃത ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ സെറ്റിൽ നടന്ന പിറന്നാൾ ആഘോഷത്തെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. പിറന്നാൾ ആഘോഷ ദിനം നയൻസ് സെറ്റിലില്ലായിരുന്നു. എന്നാൽ നടിയുടെ ഭാഗത്ത് നിന്ന് കിടിലൻ സർപ്രൈസ് ആയിരുന്നു ലഭിച്ചിരുന്നത് . ഒരു അഭിമുഖത്തുലാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.

  സ്പെഷയൽ ഗിഫ്റ്റ്

പിറന്നാൾ ദിവസം സെറ്റിലില്ലാതിരുന്ന നയൻസ്, തൊട്ടടുത്ത ദിവസം അമൃതയ്ക്ക് ഒരു സർപ്രൈസ് ഗിഫിറ്റ് നൽകുകയായിരുന്നു. ഒരു വാച്ചായിരുന്നു ലേഡി സൂപ്പർസ്റ്റാർ നൽകിയത്. ഇത് ഇൻസ്റ്റഗ്രാമിലൂടെ അമൃത പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഒരിക്കലും മറക്കില്ല എന്ന് കുറിച്ചുകൊണ്ടാണ് നയ ചിത്രം അമൃത പങ്കുവെച്ചത്. വച്ചിന്റേയും അതിനോടൊപ്പം, ഷൂട്ടിങ്ങിനിടയിലുള്ള നയൻസുമായുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 മൂന്ന് ദിവസം കൊണ്ട് 100 കോടി

തെറി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അറ്റ്ലി- വിജയ് ഒന്നിച്ചെത്തുന്ന ചിത്രമാണ് ബിഗിൽ. തിയേറ്ററിൽ വെടിക്കെട്ട് തീർത്ത ചിത്രം ബോക്സോഫീസും കുലുക്കിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 100 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചെന്നൈ ബോക്സോഫിസിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷനാണ് ആദ്യ ദിനം നേടിയിരിക്കുന്നത്. രജനികാന്തിന്റെ 2.o, വിജയ് സർക്കാർ എന്നി ചിത്രങ്ങളായിരുന്നു ഇതിനു മുൻപ് ഓപ്പണിങ് വൻ കളക്ഷൻ നേടിയ ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X