ദളപതി വിജയ്‌യെക്കുറിച്ച് ബിഗില്‍ നായികമാരില്‍ ഒരാളുടെ വെളിപ്പെടുത്തല്‍! വൈറലായി നടിയുടെ വാക്കുകള്‍

By Midhun Raj

ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ബിഗിലിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വിജയ്‌ക്കൊപ്പം നിരവധി നായികമാരും എത്തുന്നുണ്ട്. വനിത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്. ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ദളപതി വിജയെക്കുറിച്ച് ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരുന്നു.

ബിഗിലിലെ നായികമാരില്‍ ഒരാളായ അമൃത

അടുത്തിടെ നടന്ന സൈമ അവാര്‍ഡ് ഇവന്റില്‍ ബിഗിലിലെ നായികമാരില്‍ ഒരാളായ അമൃത അയ്യരാണ് സൂപ്പര്‍ താരത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. സിനിമയില്‍ വിജയുടെ കഥാപാത്രം പരീശിലിപ്പിക്കുന്ന ഫുട്‌ബോള്‍ ടീമില്‍ അംഗമാണ് അമൃത. ദളപതി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവമായിരുന്നു നടി വെളിപ്പെടുത്തിയിരുന്നത്. ബിഗിലിന്റെ ഷൂട്ടിംഗിനിടെ അമൃതയ്ക്ക് സുഖമില്ലാതെ വരികയും ഷൂട്ടിംഗിന് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നു.

ബിഗിലിന്റെ ഷൂട്ടിംഗിനിടെ

ബിഗിലിന്റെ ഷൂട്ടിംഗിനിടെ ഈ വിവരം അറിഞ്ഞ വിജയ് യാതൊരു വിധ താരജാഡകളും ഇല്ലാതെ തന്നെ കാണാനെത്തിയതായി അമൃത അയ്യര്‍ പറയുന്നു. അമൃതയെ കാരവാനില്‍ ചെന്ന് കണ്ട എത്രയും പെട്ടെയും അസുഖം ഭേദമാകട്ടെ എന്ന് നടന്‍ ആശംസിക്കുകയും ചെയ്തു. മുന്‍പും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ആവശ്യമുളള ഘട്ടങ്ങളില്‍ വിജയ് നേരിട്ടെത്തി കാര്യങ്ങളില്‍ ഇടപെടാറുണ്ട്. ഈ പതിവ് ആവര്‍ത്തിച്ചുകൊണ്ടാണ് നടന്‍ അമൃതയുടെ അടുത്തും എത്തിയിരുന്നത്.

അമൃതയ്‌ക്കൊപ്പം മലയാളി താരം റീബ മോണിക്ക

ഏതായാലും വിജയ്യെക്കുറിച്ചുളള അമൃത അയ്യരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. അതേസമയം അമൃതയ്‌ക്കൊപ്പം മലയാളി താരം റീബ മോണിക്ക ജോണ്‍,ഇന്ദുജ,വര്‍ഷ ബൊലമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 140 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏആര്‍ റഹ്മാന്‍ തന്നെയാണ്

സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനം നേരത്തെ തരംഗമായി മാറിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടായിരുന്നു വിജയ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X