വിക്രമിന്റെ നാല് വര്‍ഷത്തെ റെക്കോര്‍ഡ് രണ്ടാഴ്ച കൊണ്ട് മറികടന്ന് വിജയ്,കേരളത്തിലും തരംഗമായി ബിഗില്‍

By Midhun Raj

ദളപതി വിജയുടെ ബിഗില്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും വിജയ് ചിത്രത്തെ വരവേറ്റിരുന്നു. ദളപതിയുടെ എറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബിഗില്‍ കളക്ഷന്റെ കാര്യത്തിലും മുന്നിലെത്തിയിരുന്നു. ബിഗില്‍ 300 കോടി ക്ലബില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ഹാട്രിക്ക് ഹിറ്റാണ് വിജയ് അറ്റ്ലീ കൂട്ടുകെട്ട് സ്വന്തമാക്കിയിരിക്കുന്നത്.

bigil

കേരളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രമായും ബിഗില്‍ മാറിയിരുന്നു, നാല് വര്‍ഷം മുന്‍പ് വിക്രമിന്റെ ഐ നേടിയ റെക്കോര്‍ഡാണ് രണ്ടാഴ്ച കൊണ്ട് ബിഗില്‍ മറികടന്നിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രങ്ങളില്‍ വിജയുടെ 6 സിനിമകള്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. മെര്‍സല്‍, സര്‍ക്കാര്‍, തെറി, തുപ്പാക്കി,കത്തി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. രജനീകാന്താണ് വിജയ്ക്ക് പിന്നിലുളളത്. എന്തിരന്‍, 2.0, കബാലി തുടങ്ങിയ സിനിമകളാണ് കേരളത്തില്‍ നിന്നും എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജനി ചിത്രങ്ങള്‍.

റിലീസ് ദിനം 4.5 കോടിയിലധികമായിരുന്നു കേരളത്തില്‍ നിന്നുമാത്രമായി ബിഗില്‍ നേടിയത്. ദീപാവലിക്ക് കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. 180 കോടി ബഡ്ജറ്റിലാണ് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ സിനിമയില്‍ ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, കതിര്‍, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍, ഇന്ദുജ, ഇന്ദ്രജ ശങ്കര്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

More from Filmibeat

Read more about: vijay bigil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X