ട്വിറ്ററില്‍ ഇക്കൊല്ലം എറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട എന്റര്‍ടെയ്ന്‍മെന്റ് ഹാഷ്ടാഗായി ബിഗില്‍
ഇക്കൊല്ലം ഇന്ത്യയില്‍ എറ്റവുമധികം ട്വീറ്റുകളില്‍ ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗുകളില്‍ ഇടംനേടി ബിഗില്‍. വിനോദ വിഭാഗത്തില്‍ ആദ്യ പത്തിലുളള ഏക ഹാഷ്ടാഗും ദളപതി വിജയുടെ ബിഗിലാണ്. സിനിമകളില്‍ ബിഗിലിനൊപ്പം ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലോക്‌സഭ ഇലക്ഷന്‍സ് 2019, ചന്ദ്രയാന്‍ 2, സിഡബ്യൂസി 2019, പുല്‍വാമ, ആര്‍ട്ടിക്കിള്‍ 370, ബിഗില്‍, ദിവാലി, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, അയോധ്യ വിധി, ഈദ് മുബാറക്ക് തുടങ്ങിയ ഹാഷ്ടാഗുകളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ ബോക്‌സോഫീസില്‍ നിന്നായി 300 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. വിജയുടെ കരിയറിലെ എറ്റവും വലിയ ഹിറ്റ് ചിത്രമായും സിനിമ മാറിയിരുന്നു. 180 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്.
ദീപാവലിക്ക് റിലീസ് ചെയ്ത ബിഗില്‍ വിജയുടെ ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ വിവേക്, കതിര്‍,ജാക്കി ഷ്‌റോഫ്, ഐഎം വിജയന്‍,യോഗി ബാബു, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊല്ലമ്മ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











