ആദ്യദിനം ബോക്‌സോഫീസില്‍ പ്രകമ്പനമുണ്ടാക്കി വിജയ്! ബിഗില്‍ കേരളത്തിലും കോടികള്‍ വാരിക്കൂട്ടി
Recommended Video
വമ്പന്‍ സിനിമകളുടെ ഘോഷയാത്ര വീണ്ടും ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പൊങ്കല്‍ റിലീസിന് ശേഷം ദീപാവലിയ്ക്കാണ് തമിഴ്‌നാട്ടില്‍ നിന്നും വലിയ സിനിമകള്‍ റിലീസിനെത്തിയത്. ഒക്‌ടോബര്‍ ഇരുപത്തിയഞ്ചിന് റിലീസ് ചെയ്ത വിജയ് ചിത്രം ബിഗില്‍ എല്ലായിടത്തും ഗംഭീരമെന്ന അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യദിനം വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
കേരളത്തിലടക്കമുള്ള സെന്ററുകളിലും വിജയ് ആരാധകര്‍ക്കായി ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. വെളുപ്പിന് മുതല്‍ വമ്പന്‍ ആരവം മുഴക്കിയാണ് സിനിമയെ സ്വീകരിച്ചത്. മഴ പലയിടത്തും പ്രതികൂലമായി ബാധിച്ചെങ്കിലും ഇതൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് നായകനായി അഭിനയിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും ദീപാവലിയ്ക്ക് ആയിരുന്നു വിജയ് ചിത്രമെത്തിയത്. ഇക്കൊല്ലവും ആ പതിവ് തുടര്‍ന്നു. തെരി, മെര്‍സല്‍, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയിയെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ബിഗില്‍. സിനിമയ്ക്ക് രചന നിര്‍വഹിച്ചതും ആറ്റ്‌ലിയാണ്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ഫുട്ബോള്‍ കോച്ച് മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായിേെട്ടത്തി. ദീപാവലിയ്ക്ക് മുന്നോടിയായി ലോകത്ത് എല്ലായിടത്തുമായിട്ടാണ് ബിഗില്‍ ഇന്നലെ റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗില്‍ കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ 300 സ്‌ക്രീനുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. 1500 ന് അടുത്ത് ഷോ ലഭിച്ചെന്നാണ് അറിയുന്നത്. അതില്‍ ഒത്തിരി ഫാന്‍സ് ഷോ യും സംഘടിപ്പിച്ചിരുന്നു. വിജയ് ഫാന്‍സിന്റെ നേതൃത്വത്തില്‍ സിനിമ കാണാന്‍ യുവാക്കള്‍ എത്തിയതോടെ തിയറ്ററുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

180 കോടിയോളം രൂപ മുതല്‍ മുടക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ കളക്ഷന്‍ എത്രയുണ്ടെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗില്‍ കേരളത്തില്‍ നിന്നും ആദ്യദിനം വന്‍ കളക്ഷന്‍ നേടിയെന്നാണ് അറിയുന്നത്. 90 ശതമാനം ഓക്യുപന്‍സിയോടെ റിലീസ് ദിവസം 52 കോടിയ്ക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചിരുന്നെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്നാല്‍ ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് വ്യക്തമാവുന്നതോടെ ഈ വര്‍ഷം ഇതരഭാഷ ചിത്രങ്ങൡ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനായി വിജയ് ചിത്രം ബിഗില്‍ മാറും. ഫോറം കേരള പുറത്ത് വിടുന്ന കണക്ക് വിവരങ്ങള്‍ അനുസരിച്ച് 1405 ഷോ ആണ് ലഭിച്ചതെന്നും അതില്‍ നിന്നും 2.16 കോടിയാണ് സ്വന്തമാക്കിയത്. പ്രധാനപ്പെട്ട സെന്ററുകളിലെ കണക്ക് വിവരങ്ങളായിരുന്നു പുറത്ത് വന്നത്. 92ശതമാനം ഓക്യുപന്‍സിയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4.8 കോടിയാണ് റിലീസ് ദിവസത്തെ ബിഗിലിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ എന്നും ഫോറം കേരള പറയുന്നു.


Click it and Unblock the Notifications











