»   » ബിക്കിനി അശ്ലീലമല്ല എന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍, കണ്ടാലറയ്ക്കുന്ന കമന്റ്!!

ബിക്കിനി അശ്ലീലമല്ല എന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍, കണ്ടാലറയ്ക്കുന്ന കമന്റ്!!

Posted By:
Subscribe to Filmibeat Malayalam
ബിക്കിനി അശ്ലീലമാണോ? | filmibeat Malayalam

ബിക്കിനി ധരിയ്ക്കുക എന്നാല്‍ അശ്ലീലമാണെന്നാണ് പലരുടെയും ധാരണ. ബിക്കിനി ധരിയ്ക്കുന്ന നായികമാര്‍ ഗ്ലാമര്‍ താരങ്ങളാണെന്നും അവര്‍ ഏത് തരം വേഷങ്ങള്‍ക്കും തയ്യാറാകും എന്നുമാണ് പൊതുസംസാരം.

ബിലാലില്‍ ദുല്‍ഖര്‍ ഇല്ലെന്നുറപ്പായി.. പ്രണവിനെ ഉറപ്പിക്കാമോ? സംവിധായകന്റെ ഉത്തരം?

എന്നാല്‍ ബിക്കിനി ഒരിക്കലും ഒരു അശ്ലീല വേഷമല്ലെന്നാണ് തെന്നിന്ത്യന്‍ താരം നികേഷ പട്ടേല്‍ പറയുന്നത്. അത് തെളിയിക്കാനായി രണ്ട് ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ആ ചിത്രങ്ങള്‍ കാണാം..

പഴയ ചിത്രങ്ങള്‍

ഒരു അവധിക്കാലത്ത്, ഇടവേള സമയത്ത് എടുത്ത ചിത്രങ്ങളാണിത്. ബിക്കിനി ഒരിക്കലും മോശമായ വേഷമല്ല എന്ന അടിക്കുറിപ്പോടെയാണ് നികേഷ പട്ടേല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

കമന്റുകള്‍

എന്നാല്‍ വളരെ മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. സെക്‌സിയാണെന്നും വളരെ ഹോട്ടാണെന്നും ചിലര്‍ പറയുന്നു. പറയാന്‍ പാടില്ലാത്ത ചില അശ്ലീല കമന്റുകളും ഈ ചിത്രങ്ങള്‍ക്ക് താഴെ വന്നു.

ഗ്ലാമര്‍ മടിയില്ല

ഗ്ലാമര്‍ വേഷങ്ങളോട് തനിയ്ക്ക് വിരോധമില്ല എന്ന് പണ്ടേ നടി തെളിയിച്ചതാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗ്ലാമറാകാം എന്നാണ് നികേഷയുടെ കാഴ്ചപ്പാട്.

തെലുങ്കില്‍ തുടക്കം

പുലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നികേഷയുടെ വെള്ളിത്തിരാ അരങ്ങേറ്റം. തുടര്‍ന്ന് ഓം 3ഡി, അരക് റോഡ് ലോ, ഗുണ്ടര്‍ ടാക്കീസ് ടു എന്നീ തെലുങ്ക് ചിത്രങ്ങളും നികേഷ ചെയ്തു.

കന്നടയില്‍ ശ്രദ്ധ

തുടക്കം തെലുങ്കിലാണെങ്കിലും നികേഷ ശ്രദ്ധിക്കപ്പെട്ടത് കന്നടയിലാണ്. നരസിംഹ എന്ന ആദ്യ കന്നട ചിത്രത്തിന് തന്നെ പ്രശംസകള്‍ നേടി. തുടര്‍ന്ന് വരദയാക, നമസ്‌തേ മാഡം, അലോണ്‍ എന്നീ കന്നട ചിത്രങ്ങളിലൂടെ നികേഷ പരിചിതയായി

തമിഴിലും

തെലുങ്കിലും കന്നടയിലും പുറമെ തമിഴിലും നികേഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തലൈവനാണ് ആദ്യ ചിത്രം. യെന്നമോ ഏതോ, കരൈ ഓരം, നാരദന്‍, ഏഴ് നാട്കള്ഡ എന്നിവയാണ് നികേഷയുടെ തമിഴ് ചിത്രങ്ങള്‍.

English summary
Nikesha Patel has been uploading her new photos on social networks, including Instagram. Recently, she uploaded a swim suit pic and said that Bikini was not a shame dress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam