രജനിയുടെ കസിന്‍ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവന്‍! ദര്‍ബാറില്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം!

By Midhun Raj

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പേട്ടയുടെ വലിയ വിജയത്തിന് ശേഷമാണ് തലൈവരുടെ പുതിയ ചിത്രം എത്തുന്നത്. ഏആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ദര്‍ബാറില്‍ അവസരം ചോദിച്ചുകൊണ്ടുളള ഹോളിവുഡ് താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കമാന്റോ,പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബില്‍ ഡ്യൂക്കാണ് രജനി ചിത്രത്തില്‍ ഒരു വേഷം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുന്നത്. "എആര്‍ മുരുകദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നാലും ഏറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും.

rajinikanth-nayanthara-bill duke

ശ്രീകര്‍ പ്രസാദ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. എല്ലാ താരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ അനിരുദ്ധിന് സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു. ട്വിറ്ററിലൂടെ ബില്‍ ഡ്യൂക്ക് ചോദിച്ചു.

ഇതിന് മറുപടിയായി സര്‍ ഇത് താങ്കള്‍ തന്നെയാണോ എന്നായിരുന്നു മുരുഗദോസ് ചോദിച്ചത്. മുരുഗദോസിനെ പോലെ ട്വിറ്റര്‍ ഉപയോക്താക്കളും ബില്‍ ഡ്യൂക്കിന്റെ ട്വീറ്റ് തന്നെയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഹോളിവുഡ് താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഏതായാലും ഹോളിവുഡ് താരത്തിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

tweet

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X