തൃഷയുടെ കാമുകനുമായി പ്രണയത്തിലായിരുന്നു; അത് സത്യമാണ്; തുറന്ന് പറഞ്ഞ് നടി ബിന്ദു മാധവി

40ാം വയസ്സിലും സിം​ഗിളായി തുടരുന്ന തൃഷ ഇന്നും തമിഴകത്തെ മുൻനിര നായിക നടിയാണ്. അന്നും ഇന്നും നിരവധി പേർ തഷയ്ക്ക് ആരാധകരായുണ്ട്. സൂപ്പർ ഹിറ്റ് നായിക നടിയാണെങ്കിലും തൃഷ സെറ്റിലും ആരാധകരോടും വളരെ സിംപിളായി പെരുമാറുന്ന വ്യക്തിയാണ്. നിരവധി സഹതാരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ തൃഷയുടെ വിവാഹം നടക്കാനിരുന്നതായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ വരികയും ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്തു.

ബിസിനസ്കാരനായ വരുൺ മന്യനായിരുന്നു തൃഷയെ വിവാഹം കഴിക്കാനിരുന്ന വ്യക്തി. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് തൃഷ വിവാഹത്തിന് തയ്യാറാവുന്നത്. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തിൽ ഇതിന് നിർബന്ധം പിടിച്ചുമില്ല.

എന്നാൽ പിന്നീട് വിവാഹ നിശ്ചയത്തിന് ശേഷം ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ വന്നത്രെ. വരുണിന്റെ കുടുംബത്തിന്റെ ഇടപെടലാണ് ബന്ധം മുന്നോട്ട് പോവാഞ്ഞതിന് കാരണമെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് മറ്റൊരു വിവാഹത്തിലേക്ക് കടക്കാൻ തൃഷ തയ്യാറായിട്ടില്ല. മുടങ്ങിയ വിവാഹത്തിന് ശേഷം വരുൺ മന്യൻ പിന്നീട് വാർത്തകളിൽ നിറഞ്ഞത് നടി ബിന്ദു മാധവിക്കൊപ്പം ചേർത്താണ്.

Trisha

ഇരുവരും ഒരുമിച്ചുള്ള വെക്കേഷന്റെ ചിത്രങ്ങളും അന്ന് പുറത്ത് വന്നിരുന്നു. 2017 ലായിരുന്നു ഈ ചിത്രങ്ങൾ പുറത്ത് വന്നത്. സംഭവം ചർച്ചയായതോടെ വിഷയത്തിൽ രണ്ട് പേരും പ്രതികരിച്ചു, തങ്ങൾ പ്രണയത്തിലല്ലെന്നാണ് വരുൺ മന്യൻ പറഞ്ഞത്. സുഹൃത്തുക്കളെല്ലാവരും ഒപ്പമുണ്ടായിരുന്നു യാത്രയായിരുന്നു അതെന്നും തങ്ങളുടെ സ്വകാര്യ യാത്രയല്ലായിരുന്നെന്നും ബിന്ദു മാധവിയും പറഞ്ഞു. ഇപ്പോഴിതാ ബിന്ദു മാധവി ഈ ​ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ന്യൂസെൻസ് എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കവെയാണ് ബിന്ദു മാധവി പഴയ ​ഗോസിപ്പിൽ വ്യക്തത വരുത്തിയത്. തൃഷയുടെ കാമുകനുമായി നിങ്ങൾ ഡേറ്റിം​ഗിലാണെന്ന് പറഞ്ഞ് കേട്ടിരുന്നു. അത് സത്യമാണോയെന്നാണ് ബിന്ദുവിന് നേരെ വന്ന ചോദ്യം. സത്യമാണ്, പക്ഷെ തൃഷയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് തങ്ങൾ ഡേറ്റിം​ഗിലായിരുന്നതെന്ന് ബിന്ദു മാധവി വ്യക്തമാക്കി.

അനാവശ്യ ​ഗോസിപ്പുകൾ വക വെക്കാതെ സത്യം തുറന്ന് പറഞ്ഞതിൽ ബിന്ദു മാധവിയെ അഭിനന്ദിച്ചിരിക്കുകയാണ് ആരാധകർ. സിനിമാ രം​ഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരുന്ന ബിന്ദു മാധവി ബി​ഗ് ബോസ് ഒടിടിയിലൂടെയാണ് വീണ്ടും ജനശ്രദ്ധയിലേക്ക് വരുന്നത്. ഇപ്പോൾ വീണ്ടും സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. വരുൺ മന്യനെ ഇപ്പോൾ ലൈം ലൈറ്റിലേ അധികം കാണാറില്ല.

Bindhu Madhavi

കരിയറിന്റെ മികച്ച സമയത്താണ് തൃഷയിപ്പോഴുള്ളത്. നടൻ റാണ ദഗുബതിയായിരുന്നു തൃഷയുടെ കാമുകൻമാരിലൊരാൾ. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷമായിരുന്നു വരുൺ മന്യന്റെ കടന്ന് വരവ്. താനിപ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് തഷ മുമ്പ് സംസാരിച്ചിരുന്നു. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് ചിലർ ചോദിക്കുന്ന രീതിയാണ് എനിക്കിഷ്ടമല്ലാത്തതെന്ന് നടി വ്യക്തമാക്കി. എന്നാണ് വിവാഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരെ കാണുന്നു എന്നതിനെ ആശ്രയിച്ചാണത്.

വിവാഹ മോചനത്തിൽ വിശ്വസിക്കുന്ന ആഴല്ല താൻ. എനിക്കറിയാവുന്ന നിരവധി ദമ്പതികൾ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് കുട്ടികളെയും കുടുംബത്തെയും ഓർത്താണ്. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്നും തൃഷ വ്യക്തമാക്കി. നിലവിൽ പൊന്നിയിൻ സെൽവൻ സിനിമയുടെ വിജയത്തിളക്കത്തിലാണ് തൃഷ. കുന്ദവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നടി അവതരിപ്പിച്ചത്.

More from Filmibeat

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X