ഒന്നും സംഭവച്ചില്ല, താന്‍ ജീവനോടെയുണ്ടെന്ന് നടി ബിന്ദു മാധവി

By Gokul

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ നടി ബന്ദു മാധവിയെയും ഗോസിപ്പ് മാധ്യമങ്ങളും തെലുങ്ക് ചാനലുകളും ചേര്‍ന്ന് 'കൊലപ്പെടുത്തി'. നടിയുടെ പേരിന് സമാനമായി ഒരു സ്ത്രീ വാഹനാപകടത്തില്‍പ്പെട്ട് ആശുപത്രിയിലായതാണ് വ്യാജവാര്‍ത്ത പുറത്തിറങ്ങാന്‍ ഇടയായത്. ആശുപത്രിയിലുണ്ടായിരുന്ന ആരോ ആണ് ആദ്യം ചാനലിന് വിവരം നല്‍കിയത്.

കേട്ടപാതി കേള്‍ക്കാത്തപാതി ചാനല്‍ വാര്‍ത്ത നല്‍കിയപ്പോള്‍ മറ്റു ചാനലുകളും തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ബിന്ദു മാധവിയുടെ മരണം സ്ഥിതീകരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും നേരത്തെ ഇല്ലാതാക്കരുതെന്നും കാട്ടി നടി നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് വിശ്വാസമായത്.

bindu-madhavi

ഇത്ര നേരത്തെ തന്നെ കൊല്ലണോ എന്നാണ് നടി വാര്‍ത്ത നല്‍കിയവരോട് ചോദിക്കുന്നത്. ആരോഗ്യവതിയായി ഇരിക്കുന്നെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് താന്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് തന്റെ മരണവിവരം അറിയുന്നതെന്നും നടി പരിഹസിച്ചു.

Just got 2 knw tat, few Telugu channels have reported tat am admitted in hospital n in very serious stage.... Pls hold...

Posted by Bindu Madhavi on Wednesday, April 1, 2015

കഴിഞ്ഞദിവസം മലയാളി നടി അനു ജോസഫിനെയും സോഷ്യല്‍ മീഡിയ ഇല്ലാതാക്കിയിരുന്നു. ഒരു ആക്‌സിഡന്റില്‍ നടി കൊല്ലപ്പെട്ടെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ താന്‍ ജീവനോടെയുണ്ടെന്നറിയിക്കാന്‍ അനു തന്നെ നേരിട്ടെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ദ്ധിച്ചതോടെ പല സെലിബ്രിറ്റികളെയും കൊലപ്പെടുത്തുന്നത് പതിവായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X