വിജയ് യുടെ വില്ലനായി തെറിയിലും, ബിനീഷ് ബാസ്റ്റിന്‍ തിളങ്ങാന്‍ തന്നെ!!
ആരാധകര്‍ കാത്തിരിക്കുകയാണ് ഇളയ ദളപതി വിജയ് യുടെ പുതിയ ചിത്രം തെറിയുടെ റിലീസിനായി. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 20ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.
ചിത്രത്തില്‍ വിജയ് ഡബളിള്‍ റോളിലാണ് എത്തുന്നത്. ജോസഫ് കുരുവിളയും വിജയ് കുമാറും. സോഷ്യല്‍ മീഡിയയില്‍ വിജയ് യുടെ രണ്ട് കഥാപാത്രങ്ങളും ചര്‍ച്ചയായി കഴിഞ്ഞു. ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന് ഒരു മലയാളി ബന്ധമുണ്ടെന്ന് ഒരു സംസാരമുണ്ട്.

വിജയ് യുടെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളിയായ ബിനീഷ് ബാസ്റ്റിനാണ്. മലയാളത്തില്‍ മോഹന്‍ലാലിന്റെ എയ്ഞ്ചല്‍ ജോണ്‍, പാസഞ്ചര്‍, പാവാട, നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ബിനീഷിന് വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്.
ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയതാണ് തെറിയിലെ പ്രേം എന്ന ക്യാരക്ടര്‍. ചിത്രത്തിലേക്ക് കേരളത്തില്‍ നിന്ന് ഒരാളെ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ബിനീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











