ഉലകനായകന്റെ മകൾക്ക് ടെൻഷൻ! നാൽപത് വയസാകുമ്പോൾ പരിഭ്രാന്തിയിലാകും, വെളിപ്പെടുത്തലുമായി ശ്രുതി
കുട്ടിക്കാലത്തെ പിറന്നാൾ ഓർമകളും പിറന്നാളിനെ കുറിച്ചുള്ള കാഴ്ചപാടും ശ്രുതി പങ്കുവയ്ക്കുന്നുണ്ട്
അച്ഛനെപ്പോലെ തന്നെ ശ്രുതിയും സിനിമയെ വളരെ സീരിയസായാണ് ആയി കാണുന്നത്. സിനിമയുടെ പെർഫക്ഷനു വേണ്ടി ഏത് അറ്റംവരെ പോകാനും താരത്തിനു മടിയില്ല. വളരെ സെലക്ടീവായ ചിത്രങ്ങളിൽ മാത്രമേ ശ്രുതിയെ നമുക്ക് കാണാൻ സാധിക്കുകയുള്ളു.

സിനിമയെപ്പോലെ മറ്റൊരു സംഗതിയിലും ശ്രുതി സെലക്ടീവും കോൺഷ്യസുമാണ്. അത് മറ്റാെന്നിലുമല്ല തന്റെ ശരീര -സൗന്ദര്യ സംരക്ഷണത്തിൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി തന്റെ സിനിമയെ കുറിച്ചും ജീവതത്തെനെ കുറിച്ചും മനസ് തുറന്നത്.

പിറന്നാൾ കുട്ടി
32 ാം പിറന്നാളിന്റെ നിറവിലാണ് ശ്രൂതി. താരത്തിന്റെ കുട്ടിക്കാലത്തെ പിറന്നാൾ ഓർമകളും പിറന്നാളിനെ കുറിച്ചുള്ള കാഴ്ചപ്പാടും ശ്രുതി പങ്കുവയ്ക്കുന്നുണ്ട്.മുതിർന്നിട്ടും ഇപ്പോഴും താരത്തിന് പിറന്നാൾ ഒരു വീക്ക്നസ് തന്നെയാണ്.

പിറന്നാൾ ആഘോഷം
ആഘോങ്ങളേക്കാലും ശ്രുതി പ്രാധാന്യം കൊടുക്കുന്നത് പിറന്നാളിനാണ്. കുട്ടിക്കാലത്ത് വളരെ ആകാംക്ഷയോടെയാണ് ഒരോ പിറന്നാളും കാത്തിരിക്കുന്നത്. എന്നാൽ മുതിർന്നതിനു ശേഷവും അത് കൂടിയെന്നതല്ലാതെ കുറവ് സംഭവിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

പ്രായമേറുന്നന്ത് പേടി
എന്നും യുവത്വം നിലനിർത്താനാണ് താരം ആഗ്രഹിക്കുന്നത്. പ്രായം കൂടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ശ്രുതി തയ്യാറല്ല.'' നാൽപ്പത് വയസാകുമ്പോൾ താൻ ഭ്രാന്തിയാകുമെന്നും പ്രായം കുടുന്നതിനെ കുറിച്ച് ചിന്തിക്കാൻ വയ്യാ എന്നും ശ്രുതി പറഞ്ഞു''.

സ്ത്രീകളുടെ പ്രായം
നാൽപ്പത് വയസിനു ശേഷമാണ് സ്ത്രീകൾ അവരുടെ പ്രായത്തിനെ കുറിച്ചു ചിന്തിക്കുന്നതും പരിഭ്രാന്തരാകുന്നതും. അതിനാൽ പ്രായത്തെ കുറിച്ചു നാൽപ്പത് വയസ് പിന്നിട്ടതിനു ശേഷം ചിന്തിക്കാമെന്നും ശ്രുതി വ്യക്തമാക്കി.

ഇത്തവണത്തെ പിറന്നാൾ ആഘോഷം
എല്ലാ തവണയും പിറന്നാൾ ആഘോഷം ഇന്ത്യയിലെ വീട്ടിൽവെച്ചാണ്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് അൽപം വ്യത്യസ്തമാണ് കാര്യങ്ങൾ. ഇത്തവണത്തെ പിറന്നാൾ തന്റെ സുഹൃത്തുക്കളുടെ കൂടെ വിദേശത്ത് വെച്ചാണ് ആഘോഷിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

പ്ലാനിങ് ഇല്ലാത്ത ജീവിതം
സിനിമയുടെ വേലിയേറ്റതേതിനൊപ്പം നീങ്ങുകയാണ് ചെയ്യുന്നത്. അല്ലാതെ കരിയറിൽ പ്ലാനുകൾ ഒന്നുമില്ലെന്ന് ശ്രുതി വ്യക്തമാക്കി. സിനമയുടെ ചലന വ്യത്യാസത്തിനൊപ്പം നീങ്ങുന്നതു കൊണ്ടായിരിക്കാം അവസരങ്ങൾ ലഭിക്കുന്നത്. 'ബഹൻ ഗോഗി തേരി' എന്ന ചിത്രത്തിന് അവസരം ലഭിച്ചത് അങ്ങനെയാണെന്നും ഭാവിയിലും ഇതേ രീതി പിന്തുടരനാണ് ആഗ്രഹിക്കുന്നതെന്നും ശ്രുതി പറഞ്ഞു.


Click it and Unblock the Notifications