വെളുത്ത പെണ്ണിനെ കെട്ടണമെന്ന വാശി! ആദ്യ കാഴ്ചയല്‍ തന്നെ ലതയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച രജനിയുടെ കഥ
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജന്മദിനമാണിന്ന്. തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാര്‍ കൂടിയായ രജനികാന്ത് തന്റെ എഴുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പേ രജനികാന്തിനെ പറ്റിയുള്ള രസകരമായ കഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലും ഏറ്റവുമധികം ചര്‍ച്ചയാവുന്നത് രജനികാന്തും ഭാര്യ ലതയും തമ്മിലുണ്ടായ പ്രണയ വിവാഹത്തെ കുറിച്ചാണ്. മുന്‍പ് പലപ്പോഴായി രജനികാന്തിന്റെ ജീവിതത്തിലുണ്ടായ പ്രണയകഥകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വീണ്ടും പിറന്നാളിനോട് അനുബന്ധിച്ച് നടനെ കുറിച്ചുള്ള രസകരമായ കഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

രജനികാന്തും ഇപ്പോഴത്തെ ഭാര്യ ലതയും ആദ്യമായി കണ്ടുമുട്ടിയ കഥ തന്നെ രസകരമാണ്. അന്ന് കോളേജില്‍ പഠിക്കുകയായിരുന്ന ലത കോളേജ് മാഗസിനില്‍ രജനികാന്തിന്റെ ഒരു അഭിമുഖം ചെയ്യാനായി എത്തിയതായിരുന്നു. അന്ന് 'തില്ലു മല്ലു' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ഇന്നൊരു ഇന്‍ര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ രജനികാന്ത് ലതയെ അടുത്തേക്ക് വിളിപ്പിച്ചു. അങ്ങനെയാണ് രജനികാന്തും ലത രംഗാചരിയും തമ്മില്‍ കണ്ടുമുട്ടുന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ ലതയോട് ഇഷ്ടം തോന്നിയ രജനികാന്ത് അഭിമുഖം തീരുന്നതിനുള്ളില്‍ അവരെ പ്രൊപ്പോസ് ചെയ്തു എന്നതും മറ്റൊരു കഥയാണ്. 'ലതയെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയ രജനികാന്ത് അഭിമുഖം അവസാനിച്ചപ്പോള്‍ നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചോട്ടേ എന്ന് ചോദിക്കുകയായിരുന്നു. മാത്രമല്ല എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദിച്ചപ്പോള്‍ ലത കുലുങ്ങിയില്ല.

നിങ്ങള്‍ക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കില്‍ എന്റെ മാതാപിതാക്കളോട് വന്ന് കാര്യം അവതരിപ്പിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. ലതയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് അധികം വൈകാതെ രജനികാന്ത് ലതയുടെ വീട്ടിലേക്ക് പോവുകയും അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ലതയുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ കുഴപ്പങ്ങളൊന്നും ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ക്കൊന്നും തടസമുണ്ടായില്ല. അങ്ങനെയാണ് ലതയും രജനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.
സൗന്ദര്യമുള്ളതും വെളുത്ത നിറമുള്ള ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കും എന്ന രജനികാന്തിന്റെ വാശിയാണ് ലതയെ വിവാഹം കഴിച്ചതിലൂടെ നിറവേറിയത്. പണ്ട് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ രജനികാന്തിനെ ആ കുട്ടി അപമാനിച്ചിരുന്നു. അന്ന് താരത്തിന്റെ നിറത്തിന്റെ പേരിലായിരുന്നു ആ കുട്ടി പരിഹസിച്ചത്. ഇതോടെയാണ് ജീവിതത്തില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു വെളുത്ത പെണ്ണിനെ ആയിരിക്കുമെന്ന് നടന്‍ തീരുമാനിച്ചത്.
വിവാഹത്തിന് മുന്‍പും ശേഷവും എന്നിങ്ങനെ തന്റെ ജീവിതത്തില്‍ രണ്ട് കാലഘട്ടമുണ്ടെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ലത ജീവിതത്തിലേക്ക് വന്നതാണ് എല്ലാ വിജയത്തിനും കാരണമെന്ന് രജനികാന്ത് മുന്‍പ് പറഞ്ഞിരുന്നു. അച്ചടക്കമില്ലാതെ ജീവിച്ച തന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. കൃത്യമായ സ്നേഹവും ലാളനയുമൊക്കെ തന്ന് എന്നെ അതില്‍ നിന്നും പതിയെ മാറ്റി എടുത്ത് കൃത്യമായ മരുന്നാണ് അവളെനിക്ക് നല്‍കിയത്. ഒടുവില്‍ എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റിയെടുക്കുകയായിരുന്നു എന്നാണ്' നടന്‍ പറഞ്ഞത്.
ലതയുമായിട്ടുള്ള നടന്റെ ദാമ്പത്യ ജീവിതം ഇപ്പോഴും വളരെ വിജയകരമായി പോവുകയാണ്. ഈ ബന്ധത്തില്‍ ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണുള്ളത്. ഇരുവരും സിനിമ ജീവിതത്തിലേക്ക് തന്നെ എത്തിയിരുന്നു.


Click it and Unblock the Notifications











