വിശാലിന്റെ ഇരുമ്പുതിരൈയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി! ചിത്രത്തിന് തിയ്യേറ്ററുകളില്‍ പോലീസ് കാവല്‍

By Midhun

തമിഴകത്തെ സൂപ്പര്‍ താരം വിശാല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഇരുമ്പുതിരൈ. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്ത അക്കിനേനിയാണ് നായികയായി എത്തുന്നത്. വിശാലിനോടൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍
പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.വിജയ് ചിത്രം മെര്‍സലിനു ശേഷം ആദ്യമായാണ് തമിഴില്‍ ഒരു ചിത്രത്തിനു നേരെ പ്രതിഷേധമുണ്ടാകുന്നത്.

vishal

ഇരുമ്പുതിരൈയില്‍ നോട്ട് നിരോധനം,ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ് തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നും അത് ചിത്രത്തില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിക്കാര്‍ രംഗത്തെത്തിയിരുന്നത്. ഇതു കൂടാതെ വിജയ് മല്ല്യ,നീരവ് മോദി തുടങ്ങിയവര്‍ക്കെതിരായ പരാമര്‍ശവും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഇരുമ്പുതിരൈ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയ്യേറ്ററുകളിലും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിജയ് ചിത്രമായ മെര്‍സലിനെതിരെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.

vishal

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലായിരുന്നു മെര്‌സലിന്റെ പ്രദര്‍ശനം തിയ്യേറ്ററുകളില്‍ നടന്നിരുന്നത്. ഇരുമ്പുതിരൈയുടെ ട്രെയിലറില്‍ ആധാറിനെ വിമര്‍ശിക്കുന്ന ചില രംഗങ്ങളുണ്ടെന്നും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നടരാജന്‍ എന്നൊരാള്‍ നേരത്തെ
ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ട്രെയിലര്‍ വിലയിരുത്തി ഒരു സിനിമയുടെ റിലീസ് തടയാന്‍ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ഇരുമ്പുതിരൈ നിര്‍മ്മിച്ചിരിക്കുന്നത്. വിശാലിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ആക്ഷന്‍ ത്രില്ലര് വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് ഇരുമ്പുതിരൈയും ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X