ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
നേരം എന്ന ചിത്രത്തിലെ വട്ടി രാജ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ട തമിഴ് നടന്‍ ബോബി സിംഹ വിവാഹിതനാകുന്നു. നടി രശ്മി മേനോനാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ ആ പ്രണയകഥയും വെറും ഗോസിപ്പ് മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. വിവാഹ നിശ്ചയം നവംബര്‍ 8 ന് നടക്കും. ചെന്നൈയില്‍ വച്ചു നടക്കുന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും.

ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
രശ്മി മേനോനും ബോബി സിംഹയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇരുവരും ചില സ്വകാര്യ യാത്രകള്‍ നടത്തി എന്നൊക്കെയാണ് കേട്ടത്.

ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
ഒരുമീന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെയാണ് ബോബി സിംഹയും രശ്മി മേനോനും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍. ചിത്രം റിലീസാകുന്നതിന് മുമ്പേ ഇരുവരും പ്രണയം സമ്മതിക്കുകയും ചെയ്തത്ര.

ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
വിവാഹ നിശ്ചയം നവംബര്‍ 8 ന് നടക്കും. നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. വിവാഹം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാവൂ. ഇരുവര്‍ക്കും കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ തീര്‍ക്കാനുണ്ട്.

ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
നേരം എന്ന ചിത്രത്തിലൂടെയാണ് ബോബി സിംഹയെ മലയാളത്തിന് പരിചയം. ജിഗര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സിംഹ

ഗോസിപ്പല്ല, അത് സത്യം; വട്ടിരാജയ്ക്ക് കല്യാണം, നിശ്ചയം നവംബര്‍ എട്ടിന്
ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ബോബി സിംഹ

Click it and Unblock the Notifications