കാര്‍ത്തിക്ക് സുബരാജ് ചിത്രത്തില്‍ രജനിയുടെ മകനായി ഈ താരം! ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണൂ
തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ ആകാംക്ഷകളോടെയാണ് ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി താല്‍പര്യം കാണിക്കാറുളളത്. തമിഴിലെ പ്രമുഖ ബാനറുകളിലൊനാന്നായ സണ്‍ പിക്‌ചേഴ്‌സാണ് രജനി-കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്തിടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാവുമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സ്‌റ്റൈല്‍ മന്നനും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നുവെന്ന വിവരം ഇരുതാരങ്ങളുടെയും ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. വന്‍ പ്രതിഫലമാണ് ചിത്രത്തിനു വേണ്ടി രജനിക്ക് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്

40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടിയാണ് തലൈവരുടെ പ്രതിഫലമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മുന്‍ ചിത്രങ്ങള്‍ പോലെ ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന സിനിമയുമായിട്ടായിരിക്കും കാര്‍ത്തിക്ക് സുബരാജ് എത്തുക. തമിഴിലെ പ്രശസ്ത നടി സിമ്രാനായിരിക്കും ചിത്രത്തില്‍ നായികയായിട്ടെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് രജനിയുടെ മകനായി ബോബി സിംഹ ചിത്രത്തിലെത്തുമെന്നാണ് അറിയുന്നത്. സിനിമയില്‍ രജനിയുടെ രണ്ട് മക്കളില്‍ ഒരാളായാണ് ബോബി സിംഹ എത്തുന്നത്.കാര്‍ത്തിക്ക് സുബ്ബരാജിന്റെ തന്നെ ജിഗര്‍തണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ബോബി സിംഹ മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നത്. സനന്ദ് റെഡ്ഡിയാണ് രജനിയുടെ രണ്ടാമത്തെ മകനായി ചിത്രത്തില്‍ എത്തുന്നത്


Click it and Unblock the Notifications











