രക്ഷപ്പെട്ടത് തലനാരിഴക്ക്!! ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് നടി രാധിക

ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടാക്കിയ സ്ഫോടനം ലോകജനതയെ മുഴുവൻ ഞെട്ടിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് നടി രാധിക ശരത് കുമാർ. ശ്രീലങ്ക സന്ദർശിക്കാൻ എത്തിയ രാധിക സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.താൻ ഹോട്ടലിൽ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ഹോട്ടലിൽ ബോംബ് ആക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ബോംബ് സ്ഫോടനത്തെ അപലപിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

radhika sarathkumar

കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

35 വിദേശികളടക്കം 200 ൽ അധികം പേർ മരിച്ചതായും അഞ്ഞാറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് അടുത്താണ് സ്ഫോടനം നടന്ന ഹോട്ടൽ സിന്നമൺ ഗ്രാൻഡ് സ്ഥിതി ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X