എന്നൈ അറിന്താല്‍ പ്രദര്‍ശിപ്പിച്ചാല്‍ അജിത്തിന്റെ ജീവിതം അപകടത്തിലാകും
തല അജിത്ത് നായകനാകുന്ന എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിക്രമിന്റെ ഐ കഴിഞ്ഞാല്‍, അല്ലെങ്കില്‍ ഐയ്‌ക്കൊപ്പം പ്രതീക്ഷിച്ചതാണ് അജിത്ത് - ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന എന്നെ അറിന്താല്‍ എന്ന ചിത്രത്തിന്റെ റിലീസിങും.
പല കാരണങ്ങള്‍ കൊണ്ടും മാറ്റി വച്ച് മാറ്റിവച്ച് ഒടുവില്‍ ഫെബ്രുവരി 5ന് ചിത്രം തിയേറ്ററുകളിലെത്തും എന്ന അന്തിമ തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതിനിടെ ഇതാ ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിപ്പിച്ച ഒരു ഭീഷണി കത്ത്.

എന്നൈ അറിന്താല്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അജിത്തിന്റെ ജീവിതം അപകടത്തിലാകുമെന്നാണ് കത്തില്‍ പറയുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ബോംബ് വയ്ക്കുമെന്നും കത്തില്‍ പറയുന്നു.
ചെന്നൈയിലെ ഉദയം തിയേറ്ററിലാണ് ഭീഷണി അടങ്ങിയ ഊമക്കത്ത് ലഭിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഉദയം കൂടാതെ മറ്റ് എട്ട് തിയേറ്ററുകളില്‍ കൂടെ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തിയേറ്റര്‍ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Click it and Unblock the Notifications