തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി!
കോളിവുഡില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് തല അജിത്ത്. നടന്റെ ചിത്രങ്ങള്‍ക്കായെല്ലാം ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തന്നെ അജിത്തിന്റെ സിനിമകള്‍ക്കും വലിയ വരവേല്‍പ്പ് ലഭിക്കാറുണ്ട്. അജിത്തുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തമിഴ് സൂപ്പര്‍താരത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് സന്ദേശം ലഭിക്കുകയായിരുന്നു.തുടര്‍ന്ന് രണ്ട് മണിക്കൂറോളം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വില്ലുപുരത്ത് നിന്നാണ് അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍പ് രജനീകാന്ത്, വിജയ് തുടങ്ങിയവരുടെ വീടുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ തിരച്ചിലിന് ശേഷം സന്ദേശം വ്യാജമാണെന്നുളളത് മനസ്സിലായി. നേരത്തെ വിജയുടെ വസന്തിയില്‍ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ ആളെ പോലീസ് കണ്ടെത്തിയിരുന്നു. വില്ലുപുരം സ്വദേശിയായ ഭുവനേഷ് ആയിരുന്നു ഭീഷണി മുഴക്കിയത്. ഇപ്പോള്‍ അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണി മുഴക്കിയത് ഇയാള്‍ തന്നെയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടെ ഇത്തരത്തിലുളള സന്ദേശങ്ങള്‍ പോലീസിനെ വലച്ചിരിക്കുകയാണ്.
കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. അതേസമയം സംഭവത്തില്‍ അജിത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല, സോഷ്യല്‍ മീഡിയയില്‍ ഒന്നും ആക്ടീവല്ലാത്ത താരമാണ് അജിത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി കോവിഡ് വ്യാപനം വന്നത്. അജിത്ത് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രമാണ് തല അജിത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നേര്‍കൊണ്ട പാര്‍വൈയ്ക്ക് പുറമെ വിശ്വാസം എന്ന ചിത്രവും അജിത്തിന്റെതായി കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയിരുന്നു. ഇക്കഴിഞ്ഞ മേയിലായിരുന്നു അജിത്ത് തന്റെ 49ാം ജന്മദിനം ആഘോഷിച്ചത്. സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അന്ന് ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications