twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവി ഇപ്പോഴും ഒപ്പമുണ്ട്! അജിത്തിനൊപ്പമുള്ള വരവില്‍ സന്തുഷ്ടനാണെന്നും ബോണി കപൂര്‍!

    |

    തമിഴകത്തേക്കുള്ള തിരിച്ചുവരവിന് ശ്രീദേവി ആഗ്രഹിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അജിത്തിനൊപ്പമുള്ള ചിത്രം താരത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഭാര്യയുടെ ആ സ്വപ്‌നം സഫലീകരിക്കുന്നതിനായി ബോണി കപൂര്‍ നേരിട്ട് ഇറങ്ങുകയായിരുന്നു. ബോളിവുഡില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ പിങ്കിന്‍രെ റീമേക്കായ നേര്‍കൊണ്ട പാര്‍വൈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. വിദ്യ ബാലന്‍, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരും ഈ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.

    മമ്മൂട്ടിസം 48 ലേക്ക്! പൊടിമീശക്കാരനില്‍ നിന്നും താരചക്രവര്‍ത്തിയിലേക്ക്! ആഘോഷം തുടങ്ങി!മമ്മൂട്ടിസം 48 ലേക്ക്! പൊടിമീശക്കാരനില്‍ നിന്നും താരചക്രവര്‍ത്തിയിലേക്ക്! ആഘോഷം തുടങ്ങി!

    സിനിമയുടെ റിലീസിനുള്ള കാര്യങ്ങളെല്ലാം ചെയ്യുകയാണ് ബോണി കപൂര്‍. അതിനിടയിലാണ് അദ്ദേഹം ശ്രീദേവിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ചത്. ലോകത്തുനിന്നും അവര്‍ അപ്രത്യക്ഷയായെങ്കിലും ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നാണ് ബോണി കപൂര്‍ പറയുന്നത്. ശ്രീദേവിയുടെ അവസാനത്തെ സിനിമയായ മോമിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴകത്തേക്കുള്ള തിരിച്ചുവരവിനായി ആഗ്രഹിച്ചിരുന്നു ശ്രീദേവിയെന്ന് ബോണി കപൂര്‍ പറയുന്നു.

    Sridevi

    ഇംഗ്ലീഷ് വിഗ്ലീഷിന് ശേഷം പുലി ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര വിജയം നേടാതെ പോവുകയായിരുന്നു ഈ സിനിമ. ഇതിന് ശേഷം മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം തന്നിരുന്നയാളായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. റോജാക്കള്‍, പതിനാറ് വയതിനിലെ തുടങ്ങിയ തമിഴ് സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണ്. ശ്രീദേവിയുടേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളെല്ലാം തനിക്കൊരു പോലെ പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു.

    English summary
    Boney Kapoor Remembering His Wife Sridevi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X