ഒകെ കണ്‍മണിയെ കടത്തിവെട്ടി കാഞ്ചന 2
ചെന്നൈ: കഴിഞ്ഞയാഴ്ച തീയേറ്ററിലെത്തിയ മണിരത്‌നത്തിന്റെ ഒകെ കണ്‍മണി എന്ന ചിത്രത്തിനെ കടത്തിവെട്ടി ലോറന്‍സ് ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ കാഞ്ചന 2 ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കം പത്ത് കോടി 83 ലക്ഷം രൂപ തമിഴകത്ത് നിന്ന് മാത്രമായി കാഞ്ചന 2 കളക്ട് ചെയ്തതായി ബോക്‌സ് ഓഫീസ് അനലിസ്റ്റ് ത്രിനാഥ് പറയുന്നു.
ഏറെ പിന്നിലാണ് ഒകെ കണ്‍മണിയുടെ സ്ഥാനം. റിലീസ് ചെയ് മൂന്നു ദിവസങ്ങള്‍ക്കകം തെലുങ്കില്‍ നിന്ന് ഒരു കോടി ഒമ്പത് ലക്ഷവും തമിഴില്‍ നിന്ന് രണ്ട് കോടി പതിനെട്ട് ലക്ഷവുമാണ് ഒകെ കണ്‍മണിയുടെ കലക്ഷന്‍. രണ്ടു സിനിമയും തെലുങ്കിലും തമിഴിലുമായാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 430 കേന്ദ്രങ്ങളില്‍ കൂടാതെ അമേരിക്കയില്‍ 200 കേന്ദ്രങ്ങളിലും ഒകെ കണ്‍മണി റിലീസ് ചെയ്തിരുന്നു.

എന്നാല്‍ ഇത്രയും തീയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഒകെ കണ്‍മണിക്ക് മണിരത്‌നം സിനിമ എന്ന ലേബലില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കാഞ്ചനാ, മുനി തുടങ്ങിയ ഹൊറര്‍ സീരീസുകളുടെ തുടര്‍ച്ചയായ കാഞ്ചന 2 എന്ന സിനിമയ്ക്ക് പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിലും കാഞ്ചന സെക്കന്റിന് മികച്ച കലക്ഷനാണെന്ന് തീയേറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നടിയെന്ന രീതിയില്‍ കാഞ്ചന 2ലും ഒകെ കണ്‍മണിയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നിത്യാ മേനോന് ഇരട്ടിമധുരമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ തമിഴ് ചിത്രം വായ മൂടി പേശവാ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖറിനാകട്ടെ ഒകെ കണ്‍മണിയിലെ വേഷവും മോശമല്ലാത്ത സ്വീകാര്യത നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











