ബൃന്ദ മാസ്റ്റര്‍ സംവിധായികയാവുന്നു! തമിഴിലൊരുക്കുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍!

സിനിമയുടെ പിന്നണിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരില്‍ പലരും സ്വന്തം ചിത്രങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ നിന്നും മാറി സംവിധാനമത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ് താരങ്ങള്‍. പൃഥ്വിരാജിന് പിന്നാലെയായാണ് സ്വന്തം സിനിമയുമായി ഷാജോണ്‍ എത്തിയത്. സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ മക്കളും ചിത്രങ്ങളുമായി എത്തുകയാണ്. നിരവധി സന്തോഷ വാര്‍ത്തകളായിരുന്നു അടുത്തിടെയായി പുറത്തുവന്നത്. ഡാന്‍സ് കോറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധായികയായി എത്തുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തമിഴില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് യുവതാരമായ ദുല്‍ഖര്‍ സല്‍മാനാണ്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ദയ എന്ന ചിത്രത്തിലൂടെ മികച്ച ഡാന്‍സ് കോറിയോഗ്രാഫറിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ബൃന്ദ മാസ്റ്ററിന്. മുന്‍നിര താരങ്ങളെ മാത്രമല്ല യുവതാരങ്ങളേയും അവര്‍ നൃത്തം ചെയ്യിപ്പിച്ചിട്ടുണ്ട്. ഡാന്‍സുമായി മുന്നേറുന്നതിനിടയിലും സംവിധാനമോഹം മനസ്സിലുണ്ടായിരുന്നുവെന്നും ആ സ്വപ്‌നം സഫലീകരിക്കാനുമുള്ള ശ്രമത്തിലാണ് അവര്‍. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Brinda master

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ഈ ചിത്രത്തിലെ നായിക. സുരേഷ് ഗോപിയും ശോഭനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.നവംബര്‍ 8ന് സിനിമയുടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം കുറുപ്പിലേക്ക് താരം വീണ്ടും ജോയിന്‍ ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X