twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യ റൊമ്പ സോഫ്റ്റ് ടൈപ്പ്! കാര്‍ത്തി സ്ട്രിക്റ്റാണ്! സഹോദരന്‍മാരെക്കുറിച്ച് ബൃന്ദ! കാണൂ!

    |

    തമിഴകത്തെ മുന്‍നിര താരകുടുംബങ്ങളിലൊന്നാണ് ശിവകുമാറിന്റേത്. മക്കളും മരുമകളുമൊക്കെ താരങ്ങളാണ്.സൂര്യയ്ക്കും കാര്‍ത്തിക്കും പിന്നാലെ സഹോദരിയായ ബൃന്ദയും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുയാണ് ഇപ്പോള്‍. അഭിനേത്രിയായല്ല ഈ താരപുത്രിയുടെ തുടക്കം. ആലാപനത്തിലൂടെയാണ് ബൃന്ദ മികവ് തെളിയിച്ചത്. മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സിനിമയിലൂടെയാണ് ബൃന്ദ അരങ്ങേറിയത്. സഹോദരിയുടെ സിനിമാപ്രവേശത്തെക്കുറിച്ച് വ്യക്തമാക്കി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. അഗരം ഫൗണ്ടേഷന്റെ പരിപാടിക്കിടയിലായിരുന്നു താന്‍ ബൃന്ദയുടെ ഗാനം കേട്ടതെന്നും എന്താണ് സിനിമയില്‍ പാടാത്തതെന്ന് അന്ന് ചോദിച്ചിരുന്നുവെന്നും പിന്നീട് ചന്ദ്രമൗലിയിലേക്ക് ബൃന്ദയെ ക്ഷണിക്കുകയായിരുന്നുവെന്നുമായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.

    ക്രഷ് തോന്നിയത് ഈ താരത്തോട്! മലയാളത്തിലെ ഇഷ്ടതാരങ്ങള്‍ ഇവരാണെന്നും അന്ന ബെന്‍! കാണൂ!ക്രഷ് തോന്നിയത് ഈ താരത്തോട്! മലയാളത്തിലെ ഇഷ്ടതാരങ്ങള്‍ ഇവരാണെന്നും അന്ന ബെന്‍! കാണൂ!

    കുട്ടിക്കാലം മുതല്‍ത്തന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു ബൃന്ദ. 14 വയസ്സ് മുതല്‍ കര്‍ണ്ണാടക സംഗീത പഠനം തുടങ്ങിയിരുന്നു. സിനിമയില്‍ പാടാനുള്ള അവസരം ലഭിച്ചപ്പോള്‍ താന്‍ ആകെ സര്‍പ്രൈസായി പോയെന്നും വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്നു സ്വപ്നം കൂടിയായിരുന്നു യാഥാര്‍ത്ഥ്യമായതെന്നുമായിരുന്നു അന്ന് ബൃന്ദ പറഞ്ഞത്. അച്ഛനും സഹോദരങ്ങളും വിചാരിച്ചാല്‍ വളരെ നേരത്തെ തന്നെ തനിക്ക് സിനിമയില്‍ പാടാനാവുമായിരുന്നുവെന്നും എന്നാല്‍ അത്തരത്തിലൊരു പ്രവേശനമല്ല താനാഗ്രഹിച്ചിരുന്നതെന്നും താരപുത്രി പറയുന്നു. സ്വന്തം കഴിവിലൂടെ സിനിമയിലേക്കെത്തണമെന്നായിരുന്നു ആഗ്രഹം. സഹോദരിയുടെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ സൂര്യയും കാര്‍ത്തിയും ശക്തമായ പിന്തുണയേകി ഒപ്പമുണ്ടായിരുന്നു. സഹോദരി ആദ്യ പുരസ്കാരം സ്വന്തമാക്കുന്നത് കാണാന്‍ ഇരുവര്‍ക്കും എത്താനായിരുന്നില്ല.

    ആദ്യ സിനിമയിലൂടെ തന്നെ പുരസ്‌കാരം

    ആദ്യ സിനിമയിലൂടെ തന്നെ പുരസ്‌കാരം

    ഗായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ബൃന്ദ. ഗലാട്ട പുരസ്‌കാരമാണ് താരപുത്രിയെത്തേടിയെത്തിയത്. സംവിധായകനായ ലിംഗുസ്വാമിയായിരുന്നു താരപുത്രിക്ക് പുരസ്‌കാരം സമ്മാനിക്കുന്നതിനായി വേദിയിലേക്കെത്തിയത്. മിസ്റ്റര്‍ ചന്ദ്രമൗലിയിലെ ഗാനത്തിലൂടെയായിരുന്നു ബൃന്ദയ്ക്ക് പുരസ്‌കാരം ലഭിച്ചത്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ സംവിധായകന്‍.

    ലിംഗുസ്വാമിയുടെ വാക്കുകള്‍

    ലിംഗുസ്വാമിയുടെ വാക്കുകള്‍

    സൂപ്പര്‍ഹിറ്റായി മാറിയ ആദ്യഭാഗത്തിന് രണ്ടാം ഭാഗമൊരുക്കുന്ന തിരക്കിലാണ് പല സംവിധായകരും. ഈ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായിരുന്നുവെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ രണ്ടാം ഭാഗവുമായി എത്തുന്നത്. അത്തരത്തില്‍ ഏത് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാനാണ് താങ്കളുടെ ആഗ്രഹമെന്നായിരുന്നു അവതാരകന്‍ സംവിധായകനോട് ചോദിച്ചത്. സൂര്യയെ നായകനാക്കിയൊരുക്കിയ അഞ്ജാനിന്റെ രണ്ടാം ഭാഗമെന്നായിരുന്നു സദസ്സ് പറഞ്ഞത്. പാര്‍ട് 2 എന്നത് വളരെ വലിയ വെല്ലുവിളിയാണ്. ഫസ്റ്റ് ഹാഫ് ഈസിയാണ്, സെക്കന്‍ഡ് ഹാഫ് കഷ്ടമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഇന്നും സംസാരവിഷയമാണ്.

    ബൃന്ദയുടെ അരങ്ങേറ്റം

    ബൃന്ദയുടെ അരങ്ങേറ്റം

    തിരു സംവിധാനം ചെയ്ത മിസ്റ്റര്‍ മൗലിയില്‍ കാര്‍ത്തിക്ക്, ഗൗതം കാര്‍ത്തിക്ക്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൂര്യയും ജ്യോതികയും പങ്കെടുത്തിരുന്നു. സഹോദരി ആദ്യമായി പുരസ്‌കാര വേദിയിലേക്കെത്തിയപ്പോള്‍ സഹോദരന്‍മാര്‍ ഒപ്പമില്ലായിരുന്നു. മാതാപിതാക്കളും ജ്യോതികയും സദസ്സിലുണ്ടായിരുന്നു. തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് മികച്ച പിന്തുണയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയതെന്ന് ബൃന്ദ പറഞ്ഞിരുന്നു.

    കുടുംബാംഗങ്ങള്‍ സദസ്സില്‍

    കുടുംബാംഗങ്ങള്‍ സദസ്സില്‍

    മകള്‍ പുരസ്‌കാരം ഏറ്റുവാങ്ങിുന്നത് കാണാന്‍ താരകുടുംബം എത്തിയിരുന്നു. സൂര്യയുടേയും കാര്‍ത്തിയുടേയും അസാന്നിധ്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ചെറുപ്പത്തില്‍ തന്നെ ഇത്തരമൊരു സ്വപ്‌നം കണ്ടിരുന്നു. ഗുരുക്കന്‍മാര്‍ക്കും ജൂറി അംഗങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ബൃന്ദ അറിയിച്ചിരുന്നു. ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.

    സൂര്യയോ കാര്‍ത്തിയോ?

    സൂര്യയോ കാര്‍ത്തിയോ?

    ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്താലും താന്‍ സന്തോഷത്തിലാണെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. അതിനിടയിലാണ് സൂര്യയേയും കാര്‍ത്തിയേയും കുറിച്ച് ചോദിച്ചത്. ഇവരിലാരാണ് കര്‍ക്കശക്കാരനെന്നായിരുന്നു ചോദ്യം. കാര്‍ത്തി സ്ട്രിക്റ്റാണെന്നും സൂര്യ കൂളാണെന്നുമായിരുന്നു ബൃന്ദ പറഞ്ഞത്. രണ്ടാളുമായി നല്ല കൂട്ടാണ്. കാര്‍ത്തി റൊമ്പ സ്ട്രിക്ടാണ്, സൂര്യ റൊമ്പ സോഫ്റ്റ് ടൈപ്പാണ്.

     ജ്യോതികയുടെ വാക്കുകള്‍

    ജ്യോതികയുടെ വാക്കുകള്‍

    വേദിയില്‍ നിന്ന് ബൃന്ദ പാടുമ്പോള്‍ സദസ്സിലിരുന്ന ജ്യോതികയും അതാസ്വദിക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ചായിരുന്നു പിന്നീട് അവതാരകര്‍ ചോദിച്ചത്. ബൃന്ദയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും സൂര്യ എപ്പോഴും ബൃന്ദയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും എന്തുകൊണ്ടാണ് അവസരം നല്‍കാത്തതെന്ന് താന്‍ ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. നമ്മളിലൂടെയല്ലാതെ തന്നെ അവള്‍ക്ക് അവസരം ലഭിക്കും, സ്വന്തം കഴിവിലൂടെ തന്നെ അവള്‍ ഉയര്‍ന്നുവരുമെന്ന് പറഞ്ഞിരുന്നതായി ജ്യോതിക പറയുന്നു.

    English summary
    Brinda Sivakumar about Karthi and Surya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X