സൂര്യയുടെ പൊണ്ടാട്ടിയ്ക്ക് 20 വര്‍ഷമായിട്ടും ഒരു മാറ്റവുമില്ല! 20 ഇയര്‍ ചലഞ്ചുമായി ബൃന്ദ മാസ്റ്റര്‍!
പത്ത് വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു ചലഞ്ച് നടന്നിരുന്നു. തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങളായിരുന്നു 10 ചലഞ്ചിന്റെ ഭാഗമായത്. ആ ട്രെന്‍ഡിംഗ് അവസാനിച്ചെങ്കിലും വീണ്ടും ചില താരങ്ങള്‍ പഴയ ചിത്രങ്ങളുമായി വരികയാണ്. ഇപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ ബൃന്ദയാണ് പഴയ ചിത്രവുമായി വന്നത്.
ബൃന്ദ പുറത്ത് വിട്ടത് 10 വര്‍ഷം മുന്‍പുള്ള ചിത്രമല്ല 20 വര്‍ഷം മുന്‍പുള്ള ചിത്രമായിരുന്നു. നടി ജ്യോതികയ്ക്കും നടി ഖുഷ്ബുവിനുമൊപ്പമുള്ള ചിത്രമായിരുന്നു വൃന്ദ പുറത്ത് വിട്ടത്. 20 ഇയര്‍ ചലഞ്ച്, ഞാനും ജോ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനിട്ടത്. പുതിയ ചിത്രത്തില്‍ ഖുഷ്ബുവിന് പകരം നടി രേവതിയാണുള്ളത്.

മൂന്ന് പേരും ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ എടുത്ത ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ മാറ്റങ്ങള്‍ രണ്ട് പേര്‍ക്കും ഉണ്ടെങ്കിലും ജ്യോതിക പഴയതിലും ഗ്ലാമറായെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി വൈറലായ ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സൂര്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത ജ്യോതിക ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ നാചിയാര്‍, ചെക്കാ സിവന്ത മാനം, കാട്രിന്‍ മൊഴി എന്നിവയാണ് ജ്യോതികയുടെ അവസാനമെത്തിയ ചിത്രങ്ങള്‍. വേറെയും ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.


Click it and Unblock the Notifications