twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമായണവും മഹാഭാരതവും പോര! ശക്തിമാനെക്കൂടി തിരികെത്തരൂ! ദൂരദര്‍ശനോട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന!

    |

    കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്ന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വൈറസ് പടരുമോയെന്ന ഭീതിയാണ് ഒരു ഭാഗത്ത്. മറുഭാഗത്താവട്ടെ വീട്ടിരുന്ന് ബോറടിച്ചുവെന്നുള്ള പരാതികളും. ഇതിനിടയിലാണ് ദൂരദര്‍ശന് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആവശ്യപ്പെട്ടത്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. രാമായണവും മഹാഭാരതവുമൊക്കെ വീണ്ടും സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

    മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ! ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരിക്കൂ! എല്ലാം പഴയത് പോലെയാവും!മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ! ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരിക്കൂ! എല്ലാം പഴയത് പോലെയാവും!

    ആരാധകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ദൂരദര്‍ശനും ഇത് പരിഗണിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായ പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ പരമ്പരകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യുമെന്ന് വ്യക്തമാക്കി എത്തിയത്. വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരമായിരുന്നു രാമായണമെന്ന സീരിയല്‍. രാമാനന്ദ് സാഗറാണ് ഇത് സംവിധാനം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു ഈ സീരിയല്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച സീരിയലുകളിലൊന്ന് കൂടിയാണ് രാമായണം.

    മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ! ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരിക്കൂ! എല്ലാം പഴയത് പോലെയാവും!മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ! ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരിക്കൂ! എല്ലാം പഴയത് പോലെയാവും!

    പുരാണ പരമ്പരകള്‍ മാത്രം പോര, ഞങ്ങളുടെ ശക്തിമാനെക്കൂടി വീണ്ടും കാണിക്കണമെന്നുള്ള ആവശ്യങ്ങളായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്. ട്വിറ്ററിലൂടെ നിരവധി പേരാണ് ഇതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. ശക്തിമാന്‍ ഹാഷ്ടാഗ് ഇതിനകം തന്നെ ട്രെന്‍ഡിംഗായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

    Serial

    ഞങ്ങളുടെ കുട്ടിക്കാലത്തെ ഹീറോയെ ഇപ്പോഴത്തെ കുട്ടികള്‍ കൂടി കാണട്ടെയെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ശക്തിമാനെ ഞങ്ങള്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട്. ആ ആവശ്യം കൂടി പരിഗണിക്കണമെന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെട്ടിട്ടുള്ളത്. വൈകാതെ തന്നെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

    അഭിയുമായി വഴക്കിട്ടത് ഒരുതവണ! ബിഗ് ബോസില്‍ കോഡ് ഭാഷ ഉപയോഗിച്ചെന്നും അമൃത സുരേഷ്!അഭിയുമായി വഴക്കിട്ടത് ഒരുതവണ! ബിഗ് ബോസില്‍ കോഡ് ഭാഷ ഉപയോഗിച്ചെന്നും അമൃത സുരേഷ്!

    തങ്ങള്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന 10 സീരിയലുകളുടെ ലിസ്റ്റ് തയ്യാറാക്കി അയച്ചവരും കുറവല്ല. കേന്ദ്രമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പലരും പോസ്റ്റുകളിട്ടത്. ചന്ദ്രകാന്താ, മാല്‍ഗുഡി ഡേയ്‌സ്, രാജാ രാഞ്ചോ, ബ്യോംകേശ് ബക്ഷി തുടങ്ങിയ സീരിയലുകള്‍ വീണ്ടും കാണാന്‍ ആഗ്രഹമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മുതിര്‍ന്നവരുടെ മാത്രമല്ല കുട്ടികളുടെ ആവശ്യങ്ങളും പരിഗണിക്കണമെന്നുള്ള പോസ്റ്റുകളും വൈറലായി മാറുന്നുണ്ട്.

    English summary
    Bring back Shaktiman hashtag trening in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X